ജമ്മുകശ്മീരിൽ ഭീകരാക്രമണം. പുൽവാമ ജില്ലയിലെ പിംഗേലൻ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ പോലീസുകാരൻ വീരമൃത്യു വരിക്കുകയും ഒരു സിആർപിഎഫ് ജവാന് പരിക്കേൽക്കുകയും ചെയ്തു.
ന്യൂനപക്ഷങ്ങൾക്ക് വേണ്ടിയുള്ള സിആർപിഎഫിന്റെയും ജമ്മു കശ്മീർ പോലീസിന്റെയും ഗാർഡ് പോസ്റ്റിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഭീകരാക്രമണത്തെ തുടർന്ന് പ്രദേശം സുരക്ഷാസേന വളഞ്ഞിരിക്കുകയാണ്.
ആക്രമണത്തെ അപലപിച്ച് കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള രംഗത്തെത്തി. ജീവൻ ബലിയർപ്പിച്ച ജമ്മു കശ്മീർ പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റ സിആർപിഎഫ് ജവാന്മാർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമർ അബ്ദുള്ള പറഞ്ഞു.