Monday
12 January 2026
23.8 C
Kerala
HomeWorldയുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമാകാന്‍ ഇന്ത്യയെ പിന്തുണച്ച്‌ റഷ്യന്‍ വിദേശകാര്യ മന്ത്രി

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമാകാന്‍ ഇന്ത്യയെ പിന്തുണച്ച്‌ റഷ്യന്‍ വിദേശകാര്യ മന്ത്രി

യുഎന്‍ രക്ഷാസമിതിയില്‍ സ്ഥിരാംഗമാകാന്‍ ഇന്ത്യയെ പിന്തുണച്ച്‌ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്.

ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ അന്താരാഷ്‌ട്രത്തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന രാജ്യങ്ങളാണെന്നും രക്ഷാ സമിതിയില്‍ സ്ഥിര അംഗത്വം നല്‍കണമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി യുഎന്‍ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്ത് പറഞ്ഞു.

ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള രാജ്യങ്ങളുടെ പങ്കാളിത്തം കൗണ്‍സിലിനെ ജനാധിപത്യപരമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധപ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതായും സാഹചര്യം മോശപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യ, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ക്കു കൂടി സ്ഥിരാംഗത്വം നല്‍കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ അറിയിച്ചിരുന്നു. കൂടുതല്‍ സ്ഥിരാംഗങ്ങളെയും സ്ഥിരമല്ലാത്ത പ്രതിനിധികളെയും ഉള്‍പ്പെടുത്തി രക്ഷാ സമിതി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ബൈഡന്‍ വ്യക്തമാക്കിയിരുന്നു.

നിരവധി ലോക നേതാക്കള്‍ ഇന്ത്യയ്‌ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ആഗോളതലത്തില്‍ ഇന്ത്യയ്‌ക്ക് കൂടുതല്‍ കാര്യക്ഷമമായ പങ്ക് വഹിക്കാനുണ്ടെന്ന് ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലെവര്‍ലി പറഞ്ഞു. യുക്രെയ്ന്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ നയത്തെ ബ്രിട്ടന്‍ അഭിനന്ദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments