11 പിഎഫ്‌ഐ പ്രവർത്തകരെ സെപ്റ്റംബർ 30 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

0
41

11 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) പ്രവർത്തകരെ സെപ്റ്റംബർ 30 വരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) കസ്റ്റഡിയിൽ വിട്ടുകൊണ്ട് കൊച്ചി പ്രത്യേക കോടതി ഉത്തരവിട്ടു. സെപ്റ്റംബർ 22നാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പിഎഫ്ഐയുടെ അറസ്റ്റിലായ നേതാക്കൾക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എൻഐഎ കോടതിയിൽ ഉന്നയിച്ചത്.

റെയ്ഡിനിടെ പിടിച്ചെടുത്ത രേഖകളിൽ ഒരു പ്രത്യേക സമുദായത്തിലെ പ്രമുഖ നേതാക്കളെ ലക്ഷ്യം വച്ചുള്ള കുറ്റകരമായ വസ്തുക്കളുണ്ടെന്നും എൻഐഎ വാദിച്ചു.

ലഷ്‌കർ-ഇ-തൊയ്ബ, ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), അൽ ഖ്വയ്ദ എന്നിവയുൾപ്പെടെയുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ ചേരാൻ ഇന്ത്യൻ മുസ്ലീം യുവാക്കളെ പോപ്പുലർ ഫ്രണ്ട് പ്രേരിപ്പിച്ചതായും അന്വേഷണ ഏജൻസി ആരോപിച്ചു.

സെപ്തംബർ 22 ന് രാജ്യത്തുടനീളം എൻഐഎ ഒരേസമയം നടത്തിയ റെയ്ഡുകളിൽ, തീവ്രവാദ പ്രവർത്തനങ്ങളെ പിന്തുണച്ചുവെന്നാരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 106 പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു