ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡുമായി1700 കോടി രൂപയുടെ കരാറിൽ ഒപ്പിട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം

0
40

ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡുമായി (ബിഎപിഎൽ)1700 കോടി രൂപയുടെ കരാറിൽ ഒപ്പിട്ട് കേന്ദ്ര പ്രതിരോധ മന്ത്രാലയം. ‘ബൈ-ഇന്ത്യൻ’ വിഭാഗത്തിന് കീഴിൽ അധിക ഇരട്ട റോൾ ശേഷിയുള്ള ഉപരിതല ബ്രഹ്‌മോസ് മിസൈലുകൾ ഏറ്റെടുക്കും.

പ്രതിരോധ മന്ത്രാലയത്തിന്റെ ഈ തീരുമാനം ഇന്ത്യൻ നാവിക സേനയ്ക്ക് കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഒരു സംയുക്ത സംരംഭമാണ് ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് എന്നത് ശ്രദ്ധേയമാണ്.

ഇത് പുതിയ സർഫൈസ് ടു സർഫൈസ് മിസൈലുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് നിർണ്ണായക സംഭാവന നൽകും. ഈ കരാർ തദ്ദേശീയ വ്യവസായങ്ങളുടെ സജീവ പങ്കാളിത്തത്തോടെ നിർണായക ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും തദ്ദേശീയ ഉൽപ്പാദനം വർദ്ധിപ്പിക്കും.