ക്ഷീണമാണ് വിമാനാപകടങ്ങളുടെ ഒരു പ്രധാന കാരണമെന്നു റിപ്പോർട്ട്

0
67

ശാരീരിക ക്ഷീണത്താൽ നിങ്ങൾ ജോലിസ്ഥലത്ത് അൽപ്പനേരം ഉറങ്ങിപ്പോയിട്ടുണ്ടാകാം. അല്ലെങ്കിൽ ചിലപ്പോൾ നിങ്ങൾക്ക് നല്ല ഉറക്കമോ ക്ഷീണമോ അനുഭവപ്പെടുന്ന സാഹചര്യം ഉണ്ടായേക്കാം. രാത്രിയിൽ ശരിയായി ഉറങ്ങാത്തതുകൊണ്ടാകാം ഇത്തരം ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. അതേസമയം, നിങ്ങളുടെ ഉറക്കം ഒരാളുടെ ജീവന് ഭീഷണിയായാലോ? വിമാനത്തിലെ പൈലറ്റുമാർ ഒന്ന് കണ്ണടച്ച് മയങ്ങിപ്പോയാൽ അത് യാത്രക്കാരുടെ ജീവന് ഭീഷണിയായേക്കാം. അടുത്തിടെ നടത്തിയ ഒരു സർവേ അനുസരിച്ച്, 66% പൈലറ്റുമാരും കോക്ക്പിറ്റിൽ അൽപ്പനേരം ഉറങ്ങുകയോ ക്ഷീണമകറ്റാൻ കിടക്കുകയോ ചെയ്യാറുണ്ട്.

സർവേയിൽ പ്രാദേശിക, ആഭ്യന്തര, അന്തർദേശീയ വിമാനസർവ്വീസുകളിൽ ഏർപ്പെട്ടിരിക്കുന്ന പൈലറ്റുമാരെ ഉൾപ്പെടുത്തുകയും എപ്വർത്ത് സ്ലീപ്പിനസ് സ്‌കെയിലിൽ അവരുടെ ക്ഷീണത്തിന്റെ അളവ് അളക്കുകയും ചെയ്തു. എൻജിഒ സേഫ്റ്റി മാറ്റേഴ്സ് ഫൗണ്ടേഷൻ നടത്തിയ സർവേയിൽ, അവരുടെ പ്രതികരണങ്ങളെ അടിസ്ഥാനമാക്കി, ഏകദേശം 54% പൈലറ്റുമാർ അമിതമായ പകൽ ഉറക്കം അനുഭവിക്കുന്നതായി കണ്ടെത്തി. അതേസമയം 41% പൈലറ്റുമാരിൽ മിതമായ പകൽ ഉറക്കം കാണപ്പെടുന്നു. 66% പൈലറ്റുമാരും വിമാനത്തിൽ ഉറക്കം തൂങ്ങുകയോ കോക്പിറ്റിൽ അർത്ഥ ബോധത്തോടെ ഉറങ്ങുകയോ ചെയ്യുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) ക്ഷീണത്തെ നിർവചിക്കുന്നത് മാനസികമോ ശാരീരികമോ ആയ പ്രകടന ശേഷി കുറയുന്നതിന്റെ ശാരീരിക അവസ്ഥയായാണ്. ഉറക്കക്കുറവ്, ക്ഷീണം, കൂടുതൽ ജോലി എന്നിവയാണ് ഇതിന് കാരണം. ഇത് പൈലറ്റിന് സുരക്ഷിതമായി പ്രവർത്തിക്കാൻ ബുദ്ധിമുട്ടാണ്.

ക്ഷീണമാണ് വിമാന അപകടങ്ങളുടെ അറിയപ്പെടുന്ന പ്രധാന കാരണങ്ങളിലൊന്ന്. 2010ലെ മംഗലാപുരം അപകടത്തിൽ 158 പേർ മരിച്ചപ്പോഴും ഉറക്കം തന്നെയായിരുന്നു പ്രധാന കാരണം. അപൂർണ്ണമായ ഉറക്കം മൂലം ശരിയായ തീരുമാനം എടുക്കാൻ സാധിക്കാത്തതാണ് അപകടത്തിന്റെ ഏറ്റവും വലിയ കാരണമായി വിലയിരുത്തപ്പെടുന്നത്. 2 മണിക്കൂറും 5 മിനിറ്റും ഉള്ള വിമാനത്തിൽ ഒരു മണിക്കൂർ 40 മിനിറ്റും ക്യാപ്റ്റൻ ഉറങ്ങുകയായിരുന്നുവെന്ന് കോക്ക്പിറ്റ് വോയ്സ് റെക്കോർഡർ സൂചിപ്പിച്ചു.