ഇന്ത്യയുടെ തദ്ദേശീയ എയർക്രാഫ്റ്റ് തേജസ് എംകെ2 നിർമ്മിക്കാൻ അനുമതി

0
86

തദ്ദേശീയ ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ‘തേജസ്’ Mk2, പദ്ധതിക്ക് 2022 സെപ്തംബർ 1-ന് കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി (CCS) അനുമതി നൽകി. തേജസ് Mk2 യുദ്ധവിമാനത്തിന് പ്രോട്ടോടൈപ്പുകൾ, ടെസ്റ്റ് ഫ്‌ലൈറ്റുകൾ, സർട്ടിഫിക്കേഷൻ എന്നിവ രൂപകൽപ്പന ചെയ്യുന്നതിനും നിർമ്മിക്കുന്നതിനുമായി 500 കോടി രൂപ അനുവദിച്ചു.

4.5 ജനറേഷൻ യുദ്ധവിമാനമെന്ന് വിശേഷിപ്പിക്കുന്ന തേജസ് എംകെ2 ലൈറ്റ് വെയ്റ്റ് വിഭാഗത്തിൽ പെടില്ല, മിഡിൽ വെയ്റ്റ് വിഭാഗത്തിലായിരിക്കും ഉൾപ്പെടുക. മാർക്ക് ഐഎയുടെ 62 ശതമാനത്തേക്കാൾ കൂടുതൽ ഇതിന് 70 ശതമാനം സ്വദേശിവൽക്കരണം ഉണ്ടായിരിക്കും. ഇന്ത്യയിൽ നിർമ്മിച്ച നൂതന സാങ്കേതിക വിദ്യകളായിരിക്കും ഇതിൽ പ്രയോഗിക്കുക. സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് (എച്ച്എഎൽ) നിർമ്മിച്ച സിംഗിൾ എഞ്ചിൻ, മൾട്ടി-റോൾ, സൂപ്പർസോണിക് യുദ്ധവിമാനമാണിത്.

Mk 2-ന്റെ പ്രാഥമിക ഡിസൈൻ പഠനങ്ങൾ 2014-ലിലാണ് പൂർത്തിയായത്. 2015-ൽ വിശദമായ ഡിസൈൻ ഘട്ടത്തിലായിരുന്നു. 2019-ലെ എയ്റോ ഇന്ത്യ എയർ ഷോയിലാണ് പുനർരൂപകൽപ്പന ചെയ്ത യുദ്ധവിമാനം ആദ്യമായി പ്രദർശിപ്പിച്ചത്. ഒരു സംയോജിത IRSTസിസ്റ്റവും 17.5 ടൺ ഭാരമുള്ള യുദ്ധവിമാനമായിരുന്നു അത്.

തേജസ് മാർക്ക് 2-നുള്ള മെറ്റൽ കട്ടിംഗ് 2021 ഫെബ്രുവരിയിൽ ആരംഭിച്ചു. ആദ്യത്തെ പ്രോട്ടോടൈപ്പ് 2022 ഓഗസ്റ്റിൽ ‘റോൾ ഔട്ട്’ ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാൽ ആ തീയതി 2022 അവസാനത്തിലേക്ക് മാറ്റി. തുടക്കത്തിൽ, നാല് പ്രോട്ടോടൈപ്പുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്.

തേജസ് എംകെ2-സവിശേഷതകൾ

തേജസ് എൽസിഎയുടെ നൂതന പതിപ്പിന് പറക്കാനും പോരാടാനുമുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിന് നിരവധി പുതിയ ഫീച്ചറുകൾ ഉണ്ടായിരിക്കും. തേജസ് 2.0 ന് 98 കിലോ ന്യൂട്ടൺ ത്രസ്റ്റ് ഉള്ള GE-414 എഞ്ചിനുകൾ ഉണ്ടായിരിക്കും. അവ നിലവിലെ പതിപ്പിനേക്കാൾ ശക്തമാണ്.

നിലവിലെ പതിപ്പിനേക്കാൾ കൂടുതൽ ദൂരം പറക്കാനും കൂടുതൽ ആയുധങ്ങളും ചരക്കുകളും വഹിക്കാനും ഇതിന് സാധിക്കും. കൂടാതെ, പുതിയ ജെറ്റിന് ഇന്ത്യയിൽ നിർമ്മിച്ച ആക്ടീവ് ഇലക്ട്രോണിക് സ്‌കാൻഡ് അറേ (എഇഎസ്എ) റഡാറും ഉണ്ടായിരിക്കും. നിലവിലെ ELTA EL/M-2032 മൾട്ടി-മോഡ് റഡാറിൽ നിന്ന് ഇത് ഒരു വലിയ ചുവടുവയ്പ്പായിരിക്കും ഇത്.

മിറാഷ്-2000, ജാഗ്വാർ, മിഗ്-29 തുടങ്ങിയ യുദ്ധവിമാനങ്ങൾക്ക് പകരം തേജസ് എംകെ2 കൊണ്ടുവരാൻ ഇന്ത്യൻ എയർഫോഴ്സിന് പദ്ധതിയുണ്ട്. നിലവിലുള്ള തേജസ് Mk1-ലെ GE-404 എഞ്ചിനുകൾ കാലഹരണപ്പെട്ട MiG-21 കൾക്ക് പകരമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഇന്ത്യൻ വ്യോമസേനയുടെ ഈ പുതിയ പോരാളികൾ വ്യോമാക്രമണങ്ങളെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിലും ആക്രമണ പ്രവർത്തനങ്ങളിലും മുതൽക്കൂട്ടാവും.

108 വിമാനങ്ങൾക്ക് സമാനമായ ആറ് സ്‌ക്വാഡ്രൺ തേജസ് എംകെ2 വാങ്ങുമെന്ന് ജൂലൈയിൽ എയർ ചീഫ് മാർഷൽ വിആർ ചൗധരി പറഞ്ഞിരുന്നു. വിമാനത്തിന്റെ പുതിയ പതിപ്പിൽ ബ്രഹ്‌മോസ് മിസൈൽ ഘടിപ്പിക്കും. മിറാഷ്-2000 പോലെയുള്ള ലേസർ ഗൈഡഡ് ബോംബുകൾ പ്രയോഗിക്കാനും ഇതിന് കഴിയും.

ഇന്ധനം നിറയ്ക്കാതെ കൂടുതൽ നേരം തുടരാൻ എംകെ2 ന് കഴിയും. കൂടാതെ ആദ്യമായി ചേർത്ത ഓൺബോർഡ് ഓക്‌സിജൻ ജനറേഷൻ സിസ്റ്റവും ഇതിലുണ്ട്. സ്‌കാൽപ്, ക്രിസ്റ്റൽ മേസ്, സ്പൈസ്-2000, ബ്രഹ്‌മോസ് തുടങ്ങിയ കനത്ത ആയുധങ്ങൾ വഹിക്കാനുള്ള ശേഷി ഇതിന് ഉണ്ടായിരിക്കും. Mk2 ന് 1350 മില്ലിമീറ്റർ നീളമുണ്ട്, കനാർഡുകൾ ഉണ്ട്. 3,500 കിലോഗ്രാം മാത്രം വഹിക്കാൻ കഴിയുന്ന എൽസിഎയേക്കാൾ 6,500 കിലോഗ്രാം കൂടുതൽ വഹിക്കാനാകും.

ചിറകുകൾക്ക് അടുത്തായി ഒരു കനാർഡ് വിമാനത്തിൽ ചേർത്തിട്ടുണ്ട്. റാഫേൽ, യൂറോഫൈറ്റർ, സുഖോയ്-30എംകെഐ തുടങ്ങിയ ആധുനിക യുദ്ധവിമാനങ്ങളിലാണ് ഇത്തരം കാനഡുകൾ ഉള്ളത്. ചിറകിന്റെ പിൻഭാഗത്ത് ഇൻബോർഡ്, ഔട്ട്‌ബോർഡ് എലവണുകൾ ഉണ്ട്. ആയുധങ്ങളും എഞ്ചിനും കൂടാതെ, തേജസ് Mk2 ന്റെ കോക്ക്പിറ്റ് എർഗണോമിക്‌സിനും അറ്റകുറ്റപ്പണികൾക്കുമായി പുനർരൂപകൽപ്പന ചെയ്യും. അലൂമിനിയം അലോയ്, ടൈറ്റാനിയം, സ്റ്റീൽ, കാർബൺ സംയുക്തങ്ങൾ എന്നിവ ഉപയോഗിച്ചാണ് ഫ്‌ലൈ-ബൈ-വയർ വിമാനം നിർമ്മിച്ചിരിക്കുന്നത്.

Mk2-നെ കുറിച്ച് കൂടുതൽ

ഇന്ത്യൻ വ്യോമസേനയുടെ AFNet ഡിജിറ്റൽ ഇൻഫർമേഷൻ ഗ്രിഡ് പിന്തുണയ്ക്കുന്ന, സുരക്ഷിതമായ ആശയവിനിമയത്തിനുള്ള സോഫ്റ്റ്വെയറോട് കൂടിയ റേഡിയോ അധിഷ്ഠിത ഡാറ്റ ലിങ്ക്, ശക്തമായ ഒരു ഇലക്ട്രോണിക് യുദ്ധ സംവിധാനം, നെറ്റ്വർക്ക് കേന്ദ്രീകൃത യുദ്ധ ശേഷികൾ എന്നിവ ഇതിൽ ഉണ്ടായിരിക്കും.

ഒരു ഉന്നത IAF ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, LCA Mk2 2024 ഓടെ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ 2027 ഓടെ ആദ്യ പരീക്ഷണവും നടത്തും.

2023-ൽ എച്ച്എൽ അതിവേഗ ടാക്സികൾ പരീക്ഷിക്കാൻ തുടങ്ങുമെന്നും 2025-ൽ അവയിൽ ചെറിയൊരു എണ്ണം നിർമ്മിക്കാൻ തുടങ്ങുമെന്നും നേരത്തെ അറിയിച്ചിരുന്നു. 2027-ഓടെ മുഴുവൻ വികസന പ്രക്രിയയും പൂർത്തിയാകും. 2030-ൽ പൂർണ്ണ തോതിലുള്ള ഉത്പാദനം ആരംഭിക്കും. 2028-ൽ തേജസ് എംകെ2 ഉപയോഗത്തിന് തയ്യാറാകും. ആറ് സ്‌ക്വാഡ്രണുകൾക്ക് പുറമെ 210 വിമാനങ്ങളുടെ ഓർഡർ കൂടി എച്ച്എൽ പ്രതീക്ഷിക്കുന്നു.

ഫൈറ്റർ സ്‌ക്വാഡ്രണുകളുടെ എണ്ണം കുറയുന്നു

45 സ്‌ക്വാഡ്രണുകൾ ആവശ്യമുള്ളപ്പോൾ 30 എണ്ണം മാത്രമായി ചുരുങ്ങിയ ഇന്ത്യൻ വ്യോമസേനയിലെ യുദ്ധവിമാനങ്ങളുടെ എണ്ണം കുറയ്ക്കുന്നത് ഇത് തടയും. ഇതിനകം ചെലവഴിച്ച 2500 കോടി ഉൾപ്പെടെ 9000 കോടി രൂപയുടെ മൊത്തം വികസന ചെലവാണ് സിസിഎസ് അനുവദിച്ചത്.