ആ​ർ​ട്ടി​ക് വി​ഷ​യ​ങ്ങ​ളി​ൽ റ​ഷ്യ​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​ൻ താത്പര്യമുണ്ട്: പ്ര​ധാ​ന​മ​ന്ത്രി

0
43

ആ​ർ​ട്ടി​ക് വി​ഷ​യ​ങ്ങ​ളി​ൽ റ​ഷ്യ​യു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഇ​ന്ത്യ​ക്കു താ​ത്പ​ര്യ​മു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഊ​ർ​ജ​മേ​ഖ​ല​യി​ലും സ​ഹ​ക​ര​ണ​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ട്. ഊ​ർ​ജ​ത്തോ​ടൊ​പ്പം ഫാ​ർ​മ, ഡ​യ​മ​ണ്ട് മേ​ഖ​ല​ക​ളി​ലും കി​ഴ​ക്ക​ൻ റ​ഷ്യ​യി​ൽ ഇ​ന്ത്യ ഗ​ണ്യ​മാ​യ നി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും മോ​ദി പ​റ​ഞ്ഞു.

വ്ലാഡി​വോ​സ്റ്റോ​ക്കി​ൽ ന​ട​ക്കു​ന്ന ഏ​ഴാ​മ​ത് കി​ഴ​ക്ക​ൻ സാ​മ്ബ​ത്തി​ക ഫോ​റ​ത്തി​ൻറെ പ്ലീ​ന​റി സെ​ഷ​നി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. വ്ലാഡി​വോ​സ്റ്റോ​ക്കി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് സ്ഥാ​പി​ത​മാ​യ​തി​ൻറെ മു​പ്പ​താം വാ​ർ​ഷി​ക​മാ​ണ് ഈ ​മാ​സം. ഈ ​ന​ഗ​ര​ത്തി​ൽ ആ​ദ്യ​മാ​യി കോ​ൺ​സു​ലേ​റ്റ് ആ​രം​ഭി​ച്ച രാ​ജ്യം ഇ​ന്ത്യ​യാ​ണെ​ന്നും മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

അ​ന്താ​രാ​ഷ്‌​ട്ര വ​ട​ക്കു-​കി​ഴ​ക്ക് ഇ​ട​നാ​ഴി, ചെ​ന്നൈ -​വ്‌​ളാ​ഡി​വോ​സ്‌​റ്റോ​ക്ക് സ​മു​ദ്ര ഇ​ട​നാ​ഴി, വ​ട​ക്ക​ൻ ക​ട​ൽ​പ്പാ​ത എ​ന്നി​വ ഭാ​വി​വി​ക​സ​ന​ത്തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കും. ഇ​ന്ത്യ​ൻ സ്റ്റീ​ൽ വ്യ​വ​സാ​യ​ത്തി​ൻറെ പ്ര​ധാ​ന പ​ങ്കാ​ളി​യാ​കാ​ൻ റ​ഷ്യ​ക്കു ക​ഴി​യും.

യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​വും കോ​വി​ഡ് മ​ഹാ​മാ​രി​യും ആ​ഗോ​ളവി​ത​ര​ണ ശൃം​ഖ​ല​യി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ, വ​ള​ങ്ങ​ൾ, ഇ​ന്ധ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ദൗ​ർ​ല​ഭ്യം വി​ക​സ്വ​രരാ​ജ്യ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ശ​ങ്ക​യാ​ണ്. യു​ക്രെ​യ്ൻ സം​ഘ​ർ​ഷ​ത്തി​ൻറെ തു​ട​ക്കം മു​ത​ൽ, ന​യ​ത​ന്ത്ര​ത്തി​ൻറെ​യും സം​ഭാ​ഷ​ണ​ത്തി​ൻറെ​യും പാ​ത സ്വീ​ക​രി​ക്കേ​ണ്ട​തി​ൻറെ ആ​വ​ശ്യ​ക​ത ഇ​ന്ത‍്യ ഊ​ന്നി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്. ഈ ​സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള എ​ല്ലാ സ​മാ​ധാ​നശ്ര​മ​ങ്ങ​ളെ​യും ഇ​ന്ത‍്യ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.