ഗുലാം നബി ആസാദ് ആർഎസ്എസ്സിനെയൊ ബിജെപിയെയോ വിമർശിച്ചിട്ടില്ല; പാർട്ടി വിടുന്നത് വ്യക്തിപരമായ കാരണങ്ങളാൽ; ​ഗുലാം നബി ആസാദിനെ തള്ളി കോൺ​ഗ്രസ് നേതൃത്വം

0
63

രാഹുൽഗാന്ധിയേയും കോൺ​ഗ്രസ് നേതൃത്വത്തേയും രൂക്ഷമായി വിമർശിച്ച് പാർട്ടി വിട്ട ഗുലാം നബി ആസാദിനെ തള്ളി കോൺഗ്രസ് നേതാക്കൾ രംഗത്ത്. രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെക്കുറിച്ച് വിശദീകരിക്കാൻ തിരുവനന്തപുരത്ത് കെപിസിസിയിൽ ചേർന്ന വാർത്താസമ്മേളനത്തിലാണ് പാർട്ടി വിട്ട നേതാക്കാളെ തള്ളി നേതൃത്വം രം​ഗത്തു വന്നത്.

മുതിർന്ന നേതാക്കളായ ജയറാം രമേശും, ദിഗ് വിജയ് സിംഗും കടുത്ത ഭാഷയിൽ ആസാദിനെ തള്ളി പറഞ്ഞു. എന്ത് പ്രതിസന്ധി ഉണ്ടായാലും യാത്ര തുടരുമെന്നും കോൺഗ്രസിലേക്ക് ആളുകൾ വരികയും പോവുകയും ചെയ്യുന്നത് സാധണയാണെന്നും ഇവർ പറഞ്ഞു. ചിലർ രാഹുലിനെ ആക്രമിക്കുകയാണ് ഭാരത് ജോഡോ യാത്രയെ തകർക്കാൻ ബിജെപി ഇരട്ടി സമയം ജോലി ചെയ്യുന്നുണ്ട്. അതൊന്നും യാത്രയെ ബാധിക്കില്ല. ആശയപരമായ എതിരഭിപ്രായം കൊണ്ടല്ല ആരും പാർട്ടി വിട്ട് പോയത്. എല്ലാവരും വ്യക്തിപരമായ കാരണങ്ങളാൽ പോയവരാണ്. ഗുലാം നബി ആസാദ് ആർഎസ്എസ്സിനെയൊ ബിജെപിയെയോ വിമർശിച്ചിട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

സപ്തംബർ 7 ന് കന്യാകുമാരിയിൽ നിന്നാണ് യാത്ര തുടങ്ങുന്നത്. കേരളത്തിൽ 11 ന് പ്രവേശിക്കുന്ന യാത്ര കേരളത്തിൽ 18 ദിവസം പര്യടനം നടത്തും.3570 കിലോമീറ്റർ ദൂരമാണ് യാത്ര.2023 ജനുവരി 30 ന് കശ്മീരിൽ എത്തും.രാഹുലിനൊപ്പം 100 പേർ ജാഥയെ സ്ഥിരമായി അനുഗമിക്കും നേതാക്കൾ വിശദീകരിച്ചു.