ലോകകപ്പിലെ തോല്‍വിക്ക് പകരം ചോദിക്കാന്‍ ഇന്ത്യ; ഏഷ്യാകപ്പില്‍ ഇന്ന് ഇറങ്ങും

0
53

ഏഷ്യാ കപ്പില്‍ ഇന്ന് ചിരവൈരികളുടെ പോര്. ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാനില്‍ നിന്നേറ്റ തോല്‍വിക്ക് മറുപടി നല്‍കാന്‍ ഉറച്ച്‌ രോഹിത് ശര്‍മയും സംഘവും ഇന്ന് ഇറങ്ങും.ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിയുടെ നൂറാം ട്വന്റി20 മത്സരമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.ഇന്ത്യന്‍ സമയം രാത്രി 7.30നാണ് ആരാധകര്‍ കാത്തിരിക്കുന്ന മത്സരം ആരംഭിക്കുക.ട്വന്റി20 ലോകകപ്പില്‍ 10 വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്ഥാന്‍ വീഴ്ത്തിയത്. ഒന്നര മാസത്തെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തുന്ന കോഹ് ലി പാകിസ്ഥാനെതിരെ ഫോം വീണ്ടെടുക്കുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.

ബാബറും റിസ്വാനുമായിരിക്കും പാകിസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. പാകിസ്ഥാന്റെ ടോപ് 3 ബാറ്റേഴ്‌സിനെ മടക്കുക എന്നതായിരിക്കും ഇന്ത്യക്ക് മുന്‍പിലെ പ്രധാന വെല്ലുവിളി.ട്വന്റി20 ലോകകപ്പില്‍ രോഹിത് . ഓപ്പണിങ്ങില്‍ രോഹിത്തിനൊപ്പം കെ എല്‍ രാഹുല്‍ ഇറങ്ങാനാണ് സാധ്യത കൂടുതല്‍. ഇന്ത്യന്‍ നിരയില്‍ പാകിസ്ഥാന് കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്ന ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്.12 ഇന്നിങ്‌സില്‍ നിന്ന് 428 റണ്‍സ് സ്‌കോര്‍ ചെയ്താണ് സൂര്യ നില്‍ക്കുന്നത്.

ട്വന്റി20 ലോകകപ്പില്‍ മികവ് കാണിക്കാന്‍ പോകുന്ന ഇന്ത്യന്‍ താരം സൂര്യകുമാര്‍ ആയിരിക്കും എന്ന പ്രവചനങ്ങള്‍ വന്നുകഴിഞ്ഞു. അര്‍ഷ്ദീപ്, ആവേശ് ഖാന്‍ എന്നിവര്‍ക്കൊപ്പം ഭുവി ഇന്ത്യയുടെ ബൗളിങ് വിഭാഗത്തെ നയിക്കും. രവീന്ദ്ര ജഡജ, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ആര് ഇലവനിലേക്ക് വരും എന്നും വ്യക്തമാവണം.