
ദക്ഷിണ യുക്രെയ്നിലെ പിവ്ദെനൗക്രെയ്ന്സ്ക് ആണവ നിലയത്തിന് സമീപമുള്ള ജനവാസ മേഖലയില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തി. 12 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തില്‍ അഞ്ച് നില കെട്ടിടത്തിനും വീടുകള്‍ക്കും കേടുപറ്റിയതായും നാല് കുട്ടികള്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ഗവര്‍ണര്‍ വിറ്റാലി കിം അറിയിച്ചു.
യുക്രെയ്ന് അതിര്‍ത്തിയിലെ ക്രിമിയിന് പ്രവിശ്യയിലുള്ള ആണവ നിലയത്തിന് സമീപത്ത് റഷ്യ മിസൈല്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.