മെസ്സിയും എംബാപ്പെയും ചേർന്ന് പിഎസ്ജിക്ക് വേണ്ടി ലില്ലെയ്ക്കെതിരെ എട്ട് സെക്കൻഡിനുള്ളിൽ സ്കോർ ചെയ്തു

0
73

പി എസ് ജി ഈ സീസണ്‍ അതി ഗംഭീരമായാണ് തുടങ്ങിയത്. ഒരു മത്സരത്തില്‍ കൂടെ അവര്‍ വലിയ സ്കോറില്‍ ജയിച്ചിരിക്കുകയാണ്.
ഇന്ന് ലില്ലയെ നേരിട്ട പി എസ് ജി ഏഴ് ഗോളുകള്‍ ആണ് അടിച്ചു കൂട്ടിയത്. എമ്ബപ്പെ ഇന്ന് ഹാട്രിക്ക് നേടിയപ്പോള്‍ നെയ്മര്‍ രണ്ട് ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കി.

ലീഗില്‍ മൂന്നില്‍ മൂന്ന് മത്സരങ്ങളും ജയിച്ച പി എസ് ജി മൂന്ന് മത്സരങ്ങളില്‍ നിന്ന് 17 ഗോളുകള്‍ അടിച്ചു കഴിഞ്ഞു.മത്സരം ആരംഭിച്ച്‌ 8 സെക്കന്‍ഡുകളില്‍ തന്നെ പി എസ് ജി ഇന്ന് ലീഡ് എടുത്തു. കിക്കോഫില്‍ നിന്ന് രണ്ട് പാസുകള്‍ക്ക് ശേഷം മെസ്സിയുടെ ഒരു ലോങ് ബോള്‍ എമ്ബപ്പെയില്‍ എത്തുകയും താരം അനായാസം ലക്ഷ്യം കാണുകയും ആയിരുന്നു.

ഈ ഗോളിന് ശേഷവും പി എസ് ജി അറ്റാക്ക് തുടര്‍ന്നു. 27ആം മിനുട്ടില്‍ ഇടതു വിങ്ങില്‍ നിന്ന് വന്ന മെന്‍ഡസ് നല്‍കിയ പാസില്‍ നിന്ന് മെസ്സി പി എസ് ജിയുടെ രണ്ടാം ഗോള്‍ നേടി. 39ആം മിനുട്ടില്‍ ഹകീമിയിലൂടെയായിരുന്നു മൂന്നാം ഗോള്‍.ഈ ഗോള്‍ ഒരുക്കിയത് നെയ്മര്‍ ആയിരുന്നു.

ആദ്യ പകുതി അവസാനിക്കും മുമ്ബ് നെയ്മറും വല കണ്ടെത്തിയതോടെ പാരീസ് ടീം നാലു ഗോളുകള്‍ക്ക് മുന്നില്‍ എത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ നെയ്മര്‍ വീണ്ടും ഗോള്‍ കണ്ടെത്തി. 66ആം മിനുട്ടില്‍ എമ്ബപ്പെയും രണ്ടാം ഗോള്‍ നേടി. ഇത് നെയ്മറിന്റെ അസിസ്റ്റ് ആയിരുന്നു. വീണ്ടും ഈ കൂട്ടുകെട്ടില്‍ എമ്ബപ്പെയുടെ ഗോള്‍ വന്നു. ഇതോടെ ജയം പൂര്‍ത്തിയായി. ഇതിനിടയില്‍ ബാംബ ലില്ലെക്കായും ഒരു ഗോള്‍ നേടിയിരുന്നു.