കലൂരിൽ കെഎസ്ആർടിസി ബസ് സ്വകാര്യ ബസ് ജീവനക്കാർ തല്ലിത്തകർത്തു

0
51

കലൂരിൽ കെഎസ്ആർടിസി ബസ് തല്ലിത്തകർത്ത് സ്വകാര്യ ബസ് ജീവനക്കാർ. യാത്രയ്ക്കിടെ തൃപ്പൂണിത്തുറ എസ്എൻ ജംഗ്ഷനിൽ എത്തിയപ്പോൾ സ്വകാര്യ ബസ് കെഎസ്ആർടിസി ബസിന്റെ ഇടതുവശത്തുകൂടി മുന്നോട്ടു പോകാൻ ശ്രമിച്ചു. ഇത് ബസുകൾ തമ്മിൽ ഉരയുന്നതിന് ഇടയാക്കി. കെഎസ്ആർടിസി ബസിനു തകരാറുണ്ടായത് ഡ്രൈവർ ചോദ്യം ചെയ്തു. ഇതേതുടർന്ന് ഇരു ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കും ഉണ്ടായി. സ്വകാര്യ ബസ് ജീവനക്കാർ വെല്ലുവിളിക്കുകയും ചെയ്തു.

പിന്നാലെ പാഞ്ഞെത്തിയ സ്വകാര്യ ബസ് കലൂർ ഹൈസ്‌കൂളിന് മുന്നിൽവെച്ച് കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി. കണ്ടക്ടറും ഡ്രൈവറും ഉൾപ്പെടെ മൂന്നു പേർ അസഭ്യം പറയുകയും ബസ് അടിച്ചു തകർക്കുകയും ആയിരുന്നു. 20,000 രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്കാക്കിയിരിക്കുന്നത്.

കോതമംഗലത്തു നിന്നും യാത്രക്കാരുമായി എറണാകുളത്തേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് കലൂർ ഹൈസ്‌കൂളിനു മുന്നിൽവെച്ചു തല്ലിത്തകർത്തത്. സംഭവത്തിൽ സ്വകാര്യ ബസിലെ മൂന്നു ജീവനക്കാർ പിടിയിലായി.കെഎസ്ആർടിസി ബസിന്റെ ചില്ലും മറ്റും സ്വകാര്യ ബസ് ജീവനക്കാർ അടിച്ചുതകർത്തു.

നാട്ടുകാർ നോക്കി നിൽക്കെ ആയിരുന്നു പ്രതികളുടെ അക്രമം. ഇവരുടെ വിവരങ്ങൾ പോലീസ് പുറത്തുവിട്ടില്ല. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ പരാതിയിൽ എറണാകുളം നോർത്ത് പോലീസ് കേസെടുത്തു. സിസിടിവി ദൃശങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.