കൊച്ചിയെ നടുക്കി വീണ്ടും കൊലപാതകം

0
37

എറണാകുളം ടൗൺഹാളിന് സമീപത്തെ റസ്റ്റോറിൽ ഉണ്ടായ വാക്കുതർക്കത്തിനു ശേഷമാണ് കൊലപാതക ശ്രെമം. കൊല്ലം സ്വദേശി എഡിസൺ ആണ് കുത്തേറ്റ് മരിച്ചത്. പ്രതി മുളകാട് സ്വദേശി സുരേഷിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

ബുധനാഴ്ച രാത്രിയിലാണ് സംഭവം.ഇരുവരും അപരിചിതരാണെന്നാണ് പോലീസിന്റെ നിഗമനം. ഹോട്ടലിൽ വെച്ച് ഇവർ തമ്മിൽ ഉണ്ടായ തർക്കത്തിൽ പെട്ടെന്ന് പ്രകോപനം ഉണ്ടാവുകയും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന എഡിസിനെ, സുരേഷ് മദ്യക്കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.

കുത്തേറ്റ എഡിസൺ അരമണിക്കൂറോളം സംഭവസ്ഥലത്ത് കിടന്നു. പോലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.