ആദ്യ പകുതിയില്‍ തന്നെ അവര്‍ മൂന്ന് ഗോളുകള്‍ നേടിയിരുന്നു. എമ്ബപ്പയുടെ അഭാവത്തില്‍ നെയ്മറും മെസ്സിയും ആണ് പി എസ് ജിയെ മുന്നില്‍ നിന്ന് നയിച്ചത്.ഒമ്ബതാം മിനുട്ടില്‍ ആയിരുന്നു പി എസ് ജിയുടെ ആദ്യ ഗോള്‍.
ലയണല്‍ മെസ്സിയുടെ ഒരു ഫ്ലിക്ക് പാസ് സ്വീകരിച്ച് നെയ്മര്‍ വല കുലുക്കുകയായിരുന്നു
നെയ്മര്‍ ഒരു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയപ്പോള്‍ മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി 26ആം മിനുട്ടില്‍ നെയ്മറും മെസ്സിയും ചേര്‍ന്ന് നടത്തിയ ഒരു കൗണ്ടര്‍ അറ്റാക്ക് നെയ്മറിന്റെ പാസിലൂടെ അച്റഫ് ഹകീമിയില്‍ എത്തി. താരം അത് സുഖകരമായി ഫിനിഷ് ചെയ്ത് പി എസ് ജിയുടെ ലീഡ് ഇരട്ടിയാക്കി.
38ആം മിനുട്ടില്‍ മാര്‍ക്കിനസിന്റെ ഗോളും നെയ്മര്‍ ആയിരുന്നു ക്രിയേറ്റ് ചെയ്തത്.
. രണ്ടാം പകുതിയില്‍ പി എസ് ജി ഏറെ അവസരങ്ങള്‍ സൃഷ്ടിച്ചു എങ്കിലും നാലാം ഗോള്‍ വരാന്‍ സമയം എടുത്തു.
എമ്ബതാം മിനുട്ടില്‍ ആയിരുന്നു നാലാം ഗോള്‍ വന്നത്. ഈ ഗോളും ഒരുക്കിയത് നെയ്മര്‍ ആയിരുന്നു
നെയ്മര്‍ നല്‍കിയ പാസ് അനായാസം വലയില്‍ എത്തിച്ച് മെസ്സിയും തന്റെ ഗോള്‍ അക്കൗണ്ട് തുറന്നു
. 87ആം മിനുട്ടില്‍ മെസ്സിയുടെ രണ്ടാം ഗോള്‍ വന്നു. ഇനത്തെ വിജയത്തോടെ ക്രിസ്റ്റോഫ് ഗാൽറ്റിയറുടെ ടീമിനെ ലീഗ് 1 ടേബിളിൽ ഒന്നാമതെത്തി. അടുത്ത ശനിയാഴ്ച പാർക് ഡെസ് പ്രിൻസസിൽ മോണ്ട്പെല്ലിയറിനെതിരെ പിഎസ്‌ജി വീണ്ടും കളിക്കും.