ഡീസല്‍ പ്രതിസന്ധി KSRTC സര്‍വീസുകള്‍ ഇന്നും മുടങ്ങും

0
61

ഡീസല്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഭാഗികമായി നിലയ്ക്കും.
ഇന്നലെ 40 ശതമാനം സര്‍വീസുകള്‍ മുടങ്ങിയിരുന്നു. തിരക്ക് അനുസരിച്ച് സൂപ്പര്‍ ക്ലാസ് ബസ്സുകള്‍ സര്‍വീസുകള്‍ നടത്താന്‍ നിര്‍ദേശമുണ്ട്
13 കോടി രൂപയാണ് കുടിശിക. ദിവസ വരുമാനത്തില്‍ നിന്നു പണമെടുത്തു ശമ്പളം നല്‍കിയതാണ് പ്രതിസന്ധിക്കു കാരണം.
പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചെങ്കിലും കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ ബുധനാഴ്ച മാത്രമേ എത്തുകയുള്ളൂ. തുക ലഭിച്ചാല്‍ ഇന്ധന കമ്പനികള്‍ക്ക് കുടിശിക തീര്‍ത്തു അടിയന്തിരമായി പ്രതിസന്ധി പരിഹരിക്കാമെന്നാണ് കരുതുന്നത്.