ഭക്ഷണത്തിലെ ലിംഗ അസമത്വം

0
38

ലിംഗ അസമത്വവും ഭക്ഷ്യ ഇൻസെക്യൂരിറ്റിയും തമ്മിലുള്ള ആഗോള ബന്ധം കെയർ റിപ്പോർട്ട് എടുത്തുകാണിക്കുന്നു. 190 രാജ്യങ്ങളിലായി ലിംഗ അസമത്വം വർധിച്ചതോടെ ഭക്ഷ്യസുരക്ഷ കുറഞ്ഞു.

2021-ൽ 828 ദശലക്ഷം ആളുകളെ പട്ടിണി ബാധിച്ചു. അവരിൽ 150 ദശലക്ഷം കൂടുതൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ ഭക്ഷ്യ അരക്ഷിതാവസ്ഥയിലാണ്.

ഗാർഹിക ജോലികളിലും ശിശുപരിപാലനത്തിലും പുരുഷന്മാരുടെ പിന്തുണയുടെ അഭാവം സ്ത്രീകളിലും കുട്ടികളിലും മോശം ഭക്ഷണക്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആഗോള ഭക്ഷ്യസുരക്ഷയെക്കുറിച്ചുള്ള ലിംഗവിഭജന വിവരങ്ങളുടെ ശേഖരണത്തിന്റെ അഭാവം ഭക്ഷ്യസുരക്ഷയിലെ ലിംഗ സമത്വം എന്ന ഘടകം ആഗോള നയരൂപകർത്താക്കൾകളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ കാരണമാകുന്നു.