രവികുമാര്‍ ദഹിയക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം

0
17

ടോക്യോ ഒളിമ്ബിക്സ് വെള്ളിമെഡല്‍ ജേതാവ് രവികുമാര്‍ ദഹിയക്ക് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം.
പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് ദഹിയയുടെ ആദ്യ സ്വര്‍ണം. നൈജീരിയയുടെ എബിക്കവെനിമോ വെല്‍സണെ തോല്‍പ്പിച്ചാണ് ദഹിയയുടെ മെഡല്‍നേട്ടം.
2012 ലണ്ടന്‍ ഒളിമ്ബിക്സില്‍ സുശീല്‍ കുമാര്‍ ​ഗുസ്തിയില്‍ മെഡല്‍ നേടിയ ശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന താരമായിരുന്നു ദഹിയ.
അതേസമയം, ലോക ജൂനിയര്‍ ചാമ്ബ്യന്‍ പൂജ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലമണിഞ്ഞു. 50 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലായിരുന്നു പൂജയുടെ നേട്ടം