കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റില്‍ ചരിത്ര മെഡല്‍ ഉറപ്പിച്ച് ഇന്ത്യന്‍ വനിതകള്‍. സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പിച്ച് ഇന്ത്യ ഫൈനലില്‍ കടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.സ്മൃതി മന്ദാനയുടെ അതിവേഗ അര്‍ധസെഞ്ച്വറിയാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. താരം 61 റണ്‍സെടുത്തു. ജെമീമ റോഡ്രിഗ്രസ് 44 റണ്‍സെടുത്തു.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായാണ് വനിത ക്രിക്കറ്റ് ഉള്‍പ്പെടുത്തുന്നത്
ഫൈനലില്‍ ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് മത്സരത്തിലെ വിജയികളായിരിക്കും ഇന്ത്യയുടെ എതിരാളികള്‍. .