പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു, ടീമില്‍ രണ്ട് മാറ്റങ്ങള്‍

0
76

അമേരിക്കയിലെ ഫ്‌ളോറിഡയില്‍ ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടുന്നു. അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. പരമ്പരയിലെ അഞ്ച് മത്സരങ്ങള്‍ ഫ്‌ളോറിഡയില്‍ വെച്ച് നടക്കുമ്പോള്‍ ഇരു ടീമുകളും ജയപ്രതീക്ഷയില്‍ ഇറങ്ങുന്നു.

ശ്രേയസ് അയ്യര്‍ക്ക് പകരം സഞ്ജു സാംസണ്‍ കളിക്കാന്‍ നേരിയ സാധ്യതയുണ്ട്. പരിക്കുമാറി ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയേക്കും. 12 ഏകദിന മത്സരങ്ങള്‍ നടന്ന സെന്‍ട്രല്‍ ബ്രൊവാര്‍ഡ് റീജിണല്‍ പാര്‍ക്ക് സ്റ്റേഡിയം ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളെ തുണയ്ക്കാനാണ് സാധ്യത. ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക.ടീമില്‍ രണ്ട് പ്രധാന മാറ്റങ്ങളുണ്ടാകുമെന്നാണ് സൂചന. ഹര്‍ഷാല്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ കളിക്കാനുള്ള സാധ്യതയുണ്ട്. ആദ്യ കളികളില്‍ നിരാശപ്പെടുത്തിയ ആവേശ് ഖാന് പകരമായിട്ടായിരിക്കും ഹര്‍ഷാല്‍ കളിക്കുക. മികച്ച രീതിയില്‍ റണ്‍സ് നിയന്ത്രിച്ച് പന്തെറിയാല്‍ ഹര്‍ഷാലിന് സാധിക്കും.

ആര്‍ അശ്വിന് പകരക്കാനായി കുല്‍ദീപ് കളിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ രണ്ട് സ്പിന്നര്‍മാരുമായി കളിക്കാനുള്ള സാധ്യതയുമുണ്ട്
മത്സരം കൈവിട്ടാല്‍ പരമ്പര നഷ്ടമാകുമെന്നതിനാല്‍ കടുത്ത പോരാട്ടമായിരിക്കും വിന്‍ഡീസ് കാഴ്ചവെക്കുക. ബാറ്റര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതാണ് ടീമിന് തിരിച്ചടിയാകുന്നത്. ക്യാപ്റ്റന്‍ നിക്കൊളാസ് പൂരന്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ണായക മത്സരത്തില്‍ കരുത്തുകാട്ടുമെന്നാണ് പ്രതീക്ഷ. വിന്‍ഡീസ് നിരയില്‍ ഒന്നോ രണ്ടോ മാറ്റങ്ങളുണ്ടായേക്കും. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീമിന് പ്രതീക്ഷിച്ച രീതിയില്‍ മികവുകാട്ടാന്‍ സാധിച്ചിട്ടില്ല.ഇന്ത്യന്‍ സമയം രാത്രി 8 മണിക്കാണ് മത്സരം ആരംഭിക്കുക.