കേരളത്തിൽ ഓഗസ്റ്റ് 9 ന് മുഹറം അവധി

0
14

മുഹറം പെരുന്നാളിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 9 ന് കേരള സർക്കാർ അവധി പ്രഖ്യാപിച്ചു. മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടതനുസരിച്ച് സർക്കാർ അവധി പുനഃക്രമീകരിച്ചു.

കലണ്ടർ പ്രകാരം ആഗസ്റ്റ് 8 നാണ് മുഹറം അവധി. പുതുക്കിയ തീയതിയിലെ സർക്കാർ ഉത്തരവ് പ്രകാരം ഓഗസ്റ്റ് 8 തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും ഓഗസ്റ്റ് 9 ചൊവ്വാഴ്ച അടച്ചിടും.