മാർക്കോസുമായി ബന്ധം വേർപെടുത്തിയ ഫിലിപ്പീൻസ് മുൻ പ്രസിഡന്റ് ഫിദൽ റാമോസ് (94) അന്തരിച്ചു

0
23

ഫിലിപ്പീൻസിന്റെ പ്രസിഡന്റായി കൊറസോൺ സി അക്വിനോയുടെ പിൻഗാമിയായി 1992 മുതൽ 1998 വരെ ശക്തമായ സാമ്പത്തിക വളർച്ചയ്ക്കും അസാധാരണമായ രാഷ്ട്രീയ സ്ഥിരതയ്ക്കും നേതൃത്വം നൽകിയ സൈനിക നേതാവ് ഫിഡൽ വി. റാമോസ് ഞായറാഴ്ച മനിലയിൽ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലായിരുന്നു അദ്ദേഹം.

1998ൽ സ്ഥാനമൊഴിയുംവരെ രാജ്യത്തിന്റെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനായി അദ്ദേഹമെടുത്ത നടപടികൾ കൊണ്ട് ‘സ്റ്റെഡി ടെഡി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മുൻ വിദേശകാര്യ സെക്രട്ടറിയുടെ മകനായ റാമോസ് വെസ്റ്റ് പോയിന്റിലെ യുഎസ് മിലിറ്ററി അക്കാദമിയിൽ പഠനം പൂർത്തിയാക്കി കൊറിയൻ, വിയറ്റ്നാം യുദ്ധങ്ങളിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്.

ഭാര്യ അമെലിറ്റ് മിങ് റാമോസ് പ്രമുഖ പരിസ്ഥിതി പ്രവർത്തകയാണ്. നാലു പെൺമക്കളുണ്ട്. മകൻ ജോ റാമോസ് സമരിറ്റീനോ 2011ൽ മരിച്ചു.