മാത്യു കുഴൽനാടൻ എംഎഎൽഎ പുറത്തുവിട്ട ചിത്രങ്ങളും വ്യാജം

0
98

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനി എക്‌സാലോജിക്കിന്റെ സൈറ്റിലുണ്ടായിരുന്ന പഴയ വിവരങ്ങളെന്ന് കാട്ടി മാത്യു കുഴൽനാടൻ എംഎഎൽഎ പുറത്തുവിട്ട ചിത്രങ്ങളും വ്യാജം. വീണയുടെ സഹപ്രവർത്തകനായിരുന്ന ദീപക്കിന്റെ ചിത്രമാണ് ജെയിക്‌ ബാലകുമാർ എന്ന പേരിൽ എംഎൽഎ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രചരിപ്പിച്ചത്. മനോരമയടക്കമുള്ള മാധ്യമങ്ങൾ വീണ ജെയ്‌ക് ബാലകുമാറിനൊപ്പം എന്ന തരത്തിൽ ചിത്രങ്ങൾ വാർത്തയായി നൽകുകയും ചെയ്‌തു‌.

 

വീണ ജെയ്‌ക് ബാലകുമാറിനൊപ്പമെന്ന പേരിൽ പ്രചരിപ്പിച്ച രണ്ട് പടത്തിലും ജെയക് ബാലകുമാറില്ല എന്ന് വ്യക്തമാണ്. കമ്പനിയിലെ സഹപ്രവർത്തകർക്കൊപ്പമുള്ള ചിത്രമാണ് ഇത്തരത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ വ്യാജ പ്രചരണത്തിനായി ഉപയോ​ഗിച്ചത്. ജെയ്‌ക് ബാലകുമാർ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിൽ ഇരിക്കുന്നത് മോനിക്ക ടൂർസ് ആൻഡ് ട്രാവൽസ് ചെയർമാൻ ഡെന്നി തോമസ് ചെമ്പഴയാണ്. താൻ പങ്കുവച്ച വിവരങ്ങൾ തെറ്റാണെങ്കിൽ കേസെടുക്കാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ പുറത്ത് വിട്ട ചിത്രങ്ങൾ വ്യാജമാണെന്ന് ഇതോടെ ഉറപ്പായി.