മാത്യു കുഴൽനാടൻ പുറത്തുവിട്ട തെളിവുകൾ പൊളിയുന്നു

0
37

മാത്യു കുഴൽനാടൻ എം എൽ എ മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ  പത്രസമ്മേളനത്തിൽ കാണിച്ച തെളിവുകളിലും ഗുരുതര പിഴവുകൾ ഉണ്ടെന്നാണ് പുറത്തുവരുന്നത് .archive.org എന്ന വെബ്‌സൈറ്റ് പ്രകാരം വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റ് കഴിഞ്ഞ വർഷങ്ങളിൽ 107 തവണ എഡിറ്റ് ചെയ്‌തെന്നാണ് കുഴൽനാടൻ ഇന്ന് പത്രസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ archive.org വെബ്‌സൈറ്റുകൾ ആർക്കൈവ് ചെയ്തു സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. archive.org-ൽ exalogic.in എന്ന വെബ്‌സൈറ്റ് തിരഞ്ഞാൽ കിട്ടുന്നത് ‘Saved 108 times between December 25, 2014 and June 29, 2022’ എന്നാണ് കാണിക്കുക. അല്ലാതെ ‘Edited 107 times’ എന്നല്ല. സിംപിളായി പറഞ്ഞാൽ ഒരു വെബ്‌സൈറ്റ് ഇന്നുള്ള രീതിയിൽ ‘സ്നാപ്പ്ഷോട്ട്’ എടുത്ത് സൂക്ഷിക്കാനാണ് archive.org എന്ന വെബ്‌സൈറ്റ് ഉപയോഗിക്കുന്നത്. exalogic.in 107 തവണ സ്നാപ്പ്ഷോട്ട് എടുക്കപ്പെട്ടു എന്നതിനപ്പുറം ഒരു അതിശയോക്തിയും ഇതിലില്ല.

വിവാദമായപ്പോൾ എന്തിനാണ് കമ്പനിയുടെ വെബ്‌സൈറ്റ് ഡൗൺ ചെയ്തത്? എബിന്നായിരുന്നു മറ്റൊരു ചോദ്യം എന്നാൽ യഥാർത്ഥത്തിൽ വിവാദം ഉണ്ടാകുന്നതിനു മുൻപ് തന്നെ വെബ്സൈറ്റ് ഡൗണായിരുന്നു. വെബ്സൈറ്റ് ഹോസ്റ്റ് ചെയ്ത സർവ്വീസ് പ്രൊവൈഡറിന്റെ കാലാവധി കഴിഞ്ഞിട്ടും പേയ്‌മെന്റ് നടത്തി പുതുക്കാത്തതിനാലാണ് അന്ന് exalogic.in എന്ന വെബ്‌സൈറ്റ് പ്രവർത്തനരഹിതമായത്. പിന്നീട് ഇത് ശ്രദ്ധയിൽപെട്ടപ്പോൾ പേയ്‌മെന്റ് അടച്ച് വെബ്‌സൈറ്റ് റിന്യൂ ചെയ്തു. ഇത് കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ വീണ വ്യക്തമാക്കിയിട്ടുള്ളതാണ്.