പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ വെട്ടിക്കൊന്നു

0
99

ഡൽഹി: പ്രവാചക നിന്ദ നടത്തിയ ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചയാളെ ഉദയ്പൂരില്‍ കടയില്‍ കയറി വെട്ടിക്കൊന്നു.

രണ്ട് പേരാണ് കൊലപാതകത്തിന് പിന്നിലെന്നും പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉദയ്പൂര്‍ എസ് പി അറിയിച്ചു. സംഭവത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. പ്രധാനമന്ത്രിയെ വധിക്കുമെന്നും കൊലയാളികള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.