ഭ്രൂണങ്ങൾ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയിൽ; ഞെട്ടലോടെ നാട്ടുകാർ

0
70

ബംഗളൂരു : നഗരത്തിലെ അഴുക്കുചാലിൽ 7 ഭ്രൂണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കർണാടകയിലെ ബെലഗവിയിലാണ് സംഭവം. മുദലഗി ടൗണിൽ നിന്നാണ് ഭ്രൂണങ്ങൾ കണ്ടെടുത്തത്.

അഞ്ച് മാസം പ്രായമുള്ള ഭ്രൂണമാണിത് എന്നാണ് പ്രാഥമിക നിഗമനം. ലിംഗനിർണയത്തിന് ശേഷം ഗർഭച്ഛിദ്രം നടത്തിയതാകാം എന്ന് ജില്ലാ ആരോഗ്യവകുപ്പ് ഓഫീസർ സംശയിക്കുന്നു.

ആശുപത്രികളിൽ നിന്നും ഇവിടെ കൊണ്ടിട്ടതാകാം എന്നും സംശയമുണ്ട്. സംഭവത്തിൽ പ്രാദേശിക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.