ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം ജൂണ്‍ 21ന് പ്രഖ്യാപിക്കും

0
24

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം ജൂണ്‍ 21ന് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിക്ക് പിആര്‍ഡി ചേംബറിലാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.
keralaresults.nic.in, dhsekerala.gov.in. എന്ന സൈറ്റിലൂടെ പരീക്ഷ ഫലം ലഭ്യമാകും. നാല് ലക്ഷം വിദ്യാര്‍ത്ഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്.

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലാണ് ഹയര്‍സെക്കന്റി പരീക്ഷകള്‍ നടത്ത്. എല്ലാ സുരക്ഷയും പാലിച്ചുകൊണ്ടായിരുന്നു പരീക്ഷ നടന്നത്. പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച്‌ 30 നാണ് ആരംഭിച്ചത്. പ്രാക്ടിക്കല്‍ പരീക്ഷ മെയ് മൂന്ന് മുതലായിരുന്നു.

പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കില്ല. കലാ-കായിക മത്സരങ്ങള്‍ നടത്താത്ത സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്‍സിസി ഉള്‍പ്പെടെ ഉള്ളവയ്ക്കും ഗ്രേസ് മാര്‍ക്ക് ഉണ്ടാകില്ല. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്കും ഗ്രേസ് മാര്‍ക്ക് നല്‍കിയിട്ടില്ല.