അസം പ്രളയം: മരണം 54;ദുരിത ബാധിതർ 18 ലക്ഷം കടന്നു;28 ജില്ലകൾ പ്രളയക്കെടുതിയിൽ

0
59

ഗുവാഹട്ടി: അസമിലെ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. ഇതുവരെ 54പേർ മരണപ്പെട്ട തായാണ് വിവരം. പ്രളയ ദുരിതം 18 ലക്ഷം ജനങ്ങളെ നേരിട്ട് ബാധിച്ചെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് ദേശീയ ദുരന്ത നിവാരണ സേനയാണ് നേതൃത്വം നൽകുന്നത്. അസമിലെ 28 ജില്ലകളെയാണ് പ്രളയം ബാധിച്ചിട്ടുള്ളത്. ബേക്കി, മാനസ്, പാഗ്ലാദിയ, പുതിമാരി, ജിയാ ഭരാലി, കോപ്ലി, ബ്രഹ്മപുത്ര എന്നീ നദികളാണ് കരകവിഞ്ഞൊഴു കിക്കൊണ്ടിരിക്കുന്നത്.

ഹൊജായ്, നൽബാരി, ബാലാജി, ധുബ്രി,കാംരൂപ്,കൊക്രജാർ,സോനിത്പുർ എന്നീ ജില്ലകളിലായാണ് 54പേർ മരണപ്പെട്ടതെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിലായി 96 റവന്യൂ താലൂക്കുകളിൽപ്പെട്ട 2930 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരി ക്കുന്നത്. കൃഷി നാശം വ്യാപകമായിരിക്കുന്ന പ്രദേശങ്ങളിൽ 43338.39 ഹെക്ടർ പാടശേഖ രമാണ് പ്രളയത്തിൽപ്പെട്ടിരിക്കുന്നത്.

വിവിധ ജില്ലകളിലായി 373 ക്യാമ്പുകളാണ് സജ്ജമാക്കിയിരിക്കുന്നത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്നും പ്രമുഖരടക്കം അസമിലെ പ്രളയ ദുരിതാശ്വാസത്തിന് സഹായം നൽകിയതിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നന്ദി അറിയിച്ചു.