ഇൻഷൂറൻസ് തുക ലഭിക്കാൻ ഭർത്താവിനെ കൊല്ലാൻ വാടക കൊലയാളികളെ ഉപയോഗിച്ചു; ഭാര്യയുൾപ്പെടെ പ്രതികൾ പോലീസ് പിടിയിൽ

0
81

മുംബൈ :ഒരു കോടി രൂപ ഇൻഷൂറൻസ് തുക ലഭിക്കാൻ ഭർത്താവിനെ കൊന്ന് ഭാര്യ.വാടക കൊലയാളികളെ ഉപയോഗിച്ചാണ് ലാത്തൂർ ത്രേണാപുർ സ്വദേശി മഞ്ചക് ഗോവിന്ദ് പലാറിനെ ഭാര്യ കൊലപ്പെടുത്തിയത്. തലയ്‌ക്കേറ്റ മർദനമാണ് മരണകാരണം. ബീഡ് ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്.കഴിഞ്ഞ ദിവസം അഹമ്മദ്‌നഗർ ഹൈവേയിലെ ബീഡ് പിമ്പർഗവൻ റോഡിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. അതേസമയം അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനും കൊലപാതകം അപകടമായി മാറ്റാനും ഭാര്യ ശ്രമിച്ചിരുന്നു. ഇത് സംശയം തോന്നിയ പോലീസ് ഭാര്യയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്.

കൃത്യം നടത്തുന്നതിനായി രണ്ട് ലക്ഷം രൂപ വീതം വാടക കൊലയാളികൾക്ക് നൽകുകയായിരുന്നു.തുടർന്ന് ഇവർ കൊലപാതകം നടത്തുകയും ചെയ്തു.കേസിൽ എല്ലാ പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.