സോഷ്യൽ മീഡിയ കീഴടക്കി അളകനന്ദ-ഭാഗീരഥി സംഗമ ചിത്രം

0
64

ഉത്തരാഖണ്ഡിലെ ഒരു നദിയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ദേവപ്രയാഗില്‍ ഭാഗീരഥി നദിയുമായി അളകനന്ദ നദി കൂടിച്ചേരുന്നിടത്തിന് തൊട്ടുമുമ്പുള്ള അതിമനോഹരമായ ചിത്രമാണ് ശ്രദ്ധ നേടുന്നത്.

മലയിടുക്കുകള്‍ക്കിടയിലൂടെ നീലനിറത്തിൽ നേരിയ ജലപ്രവാഹത്തിന്റെ ചിത്രം ഡ്രോണുപയോഗിച്ച് പകര്‍ത്തിയതാണ്. ‘പിക് ഓഫ് ദ ഡേ’ എന്ന ഹാഷ് ടാഗോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ട്വിറ്റര്‍ അക്കൗണ്ടിലും മറ്റ് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ചിത്രം ശ്രദ്ധനേടുന്നത്.

വ്യവസായ പ്രമുഖന്‍ ആനന്ദ മഹീന്ദ്ര ഉള്‍പ്പെടെ പലരും ചിത്രം ഷെയര്‍ ചെയ്തു. ഒരു ഡ്രോൺ ഷോട്ട് ആയി കാഴ്ചക്കാർ വിലയിരുത്തിയ ആ ചിത്രത്തിന്റെ മനോഹാരിത തന്നെയാണ് പോസ്റ്റ് വൈറലാകാൻ കാരണമായത്. മനോഹരമായ ക്ലിക്ക്” എന്നാണ് ചിത്രത്തിന് ഏറ്റവുമധികം ലഭിച്ച കമന്റ്.