ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം; 7 പേർ ആശുപത്രിയിൽ

0
66

അഹമ്മദാബാദ്: ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ വൻ സ്‌ഫോടനം. വഡോദരയിലെ ദീപക് നൈട്രൈറ്റ് ഫാക്ടറിയിലാണ് സ്‌ഫോടനം ഉണ്ടായിരിക്കുന്നത്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിന് പിന്നാലെ ഉയർന്ന വിഷപ്പുക ശ്വസിച്ച ഏഴ് ജീവനക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഫാക്ടറിക്ക് സമീപം താമസിക്കുന്ന 700 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായി അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ മലനീകരണ തോത് നിരീക്ഷിച്ച് വരികയാണെന്ന് വഡോദര ജില്ലാ കളക്ടർ എബി ഗോർ പറഞ്ഞു. ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തങ്ങൾ അപകടം സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും സമീപത്തെ ജനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് മുൻഗണനയെന്നും ദീപക് നൈട്രൈറ്റ് കമ്പനി വ്യക്തമാക്കി.