Saturday
10 January 2026
20.8 C
Kerala
HomeKeralaഅറബിക്കടലിൽ ശക്തിപ്രാപിച്ച് പടിഞ്ഞാറൻ കാറ്റ്; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത

അറബിക്കടലിൽ ശക്തിപ്രാപിച്ച് പടിഞ്ഞാറൻ കാറ്റ്; സംസ്ഥാനത്ത് മഴ തുടരും; ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് കേരളത്തിൽ ശക്തമായ മഴയ്‌ക്ക് കാരണം ആകുന്നത്. വരുന്ന അഞ്ച് ദിവസങ്ങളും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം.

ഇന്ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് കാസർകോട് ഒഴികെയുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിശക്തമായ മഴ ലഭിച്ചേക്കാവുന്ന കൊല്ലം മുതൽ കോഴിക്കോട്‌വരെയുള്ള ജില്ലകളിലും, കണ്ണൂരിലും ഇന്ന് ഓറഞ്ച് അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് ആണ്. തീരമേഖലയിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ഇന്നലെ വൈകീട്ട് മുതൽ ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. ഇപ്പോൾ മഴയ്‌ക്ക് നേരിയ ആശ്വാസമുണ്ട്. സംസ്ഥാനത്തെ പല പ്രധാന റോഡുകളിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. മരം വീണും, കാറ്റിലും നിരവധി വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ മലയോര മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

RELATED ARTICLES

Most Popular

Recent Comments