ചൂട് അതികഠിനം; ബംഗാൾ സ്കൂളുകൾ ഓൺലൈൻ ക്ലാസിലേക്ക് മാറുന്നു

0
65

പശ്ചിമ ബംഗാളിലെ സ്കൂളുകൾ ഓൺലൈൻ ക്ലാസിലേക്ക് മാറുന്നു. സംസ്ഥാനത്തെ കടുത്ത ചൂടിനെത്തുടർന്നാണ് നീക്കം.

എല്ലാ സ്വകാര്യ സ്കൂളുകളും നാളെ മുതൽ ഓഫ് ലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് ഓൺലൈൻ ക്ലാസുകളിലേക്ക് മാറണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

മെയ് 2 മുതൽ വേനൽക്കാല അവധി നൽകാത്ത സ്കൂളുകൾക്കാണ് ഇത് ബാധകമാവുക.