ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനേയും മാനസിക വൈകല്യമുള്ള 14കാരിയേയും പീഡിപ്പിച്ചു: 40 കാരൻ അറസ്റ്റിൽ, കൂട്ടുപ്രതി ഒളിവിൽ

0
117

ഡൽഹി: ആറ് മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ 40കാരൻ അറസ്റ്റിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പുർ ബദ്‌ലി മേഖലയിലാണ് സംഭവം. ജഹാംഗിൽപുരിയിൽ താമസിക്കുന്ന ചിനു എന്ന് വിളിപ്പേരുള്ള കമലാണ് അറസ്റ്റിലായത്. സംഭവത്തിന്റെ ദൃക്‌സാക്ഷിയായ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുഞ്ഞിന്റെ സഹോദരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച കേസിൽ ഇയാളുടെ സുഹൃത്ത് ഒളിവിലാണ്.

തന്റെ മകളായ മാനസിക വൈകല്യമുള്ള 14 കാരിയേയും ആറ് മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനേയും ചിനുവും കൂട്ടാളിയായ രാജുവും ചേർന്ന് പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതി. വെള്ളിയാഴ്ച വൈകുന്നേരും ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുഞ്ഞുങ്ങളെ കണ്ടില്ല. സമീപത്ത് നിന്നും കരച്ചിൽ കേട്ട് ഓടിച്ചെന്നപ്പോൾ ചിനുവും രാജുവും പെൺകുട്ടികളെ പീഡിപ്പിക്കുന്നതാണ് കണ്ടതെന്ന് അമ്മ നൽകിയ പരാതിയിൽ പറയുന്നു.

അമ്മയെ കണ്ടതോടെ ഇരുവരും സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നു. കുട്ടികളെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. സമയ്പൂർ ബദ്‌ലി മെട്രോ സ്‌റ്റേഷനിൽ നിന്നും ഇന്നലെയാണ് ചിനുവിനെ കണ്ടെത്തുന്നത്. പോലീസിനെ കണ്ട് രക്ഷപെടാൻ ശ്രമിച്ച ചിനുവിന്റെ കാലിൽ വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.