ചീഞ്ഞ നാരങ്ങ കൊണ്ട് നാരങ്ങ വെള്ളം ഉണ്ടാക്കിക്കൊടുത്തു : കടക്കാരനെ കസ്റ്റമർ തല്ലിക്കൊന്നു

0
94

ഗാസിയാബാദ്: നാരങ്ങ ഉപയോഗിച്ച് നാരങ്ങവെള്ളം ഉണ്ടാക്കിക്കൊടുത്ത കച്ചവടക്കാരനെ യുവാവ് മർദ്ദിച്ചു കൊന്നു. ഉത്തർ പ്രദേശിലെ ഗാസിയാബാദിൽ ആണ് സംഭവം നടന്നത്.

സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവറായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നാരങ്ങവെള്ളം വിൽപ്പന നടത്തിയിരുന്നയാളെ സമീപിച്ച പ്രതി, അയാളിൽ നിന്നും നാരങ്ങവെള്ളം വാങ്ങിക്കുടിച്ചു. അതിനുശേഷം, കച്ചവടക്കാരനും പ്രതിയും തമ്മിൽ പണത്തെ ചൊല്ലി തർക്കമായി. കേടായ നാരങ്ങ ഉപയോഗിച്ചാണ് നാരങ്ങവെള്ളം ഉണ്ടാക്കിയതെന്ന് ആരോപിച്ച പ്രതി പണം മുഴുവൻ കൊടുക്കാൻ തയ്യാറായില്ല.

ഇതേതുടർന്ന് നടന്ന വഴക്ക് ഏറ്റുമുട്ടലിൽ കലാശിക്കുകയും, കച്ചവടക്കാരൻ കൊല്ലപ്പെടുകയുമായിരുന്നു. പ്രതിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും പ്രതിയും ചേർന്ന് കല്ലുകളും വടിയും ഉപയോഗിച്ച് കച്ചവടക്കാരനെ ക്രൂരമായി മർദ്ദിക്കുകയും, ഗുരുതരമായി പരിക്കേറ്റ അയാൾ മരണമടയുകയുമാണ് ഉണ്ടായത്.