ആശങ്ക പരത്തി വീണ്ടും ബ്ലാക്ക് ഫംഗസ്; ഭീതിയൊഴിയാതെ ഇന്ത്യൻ നഗരങ്ങൾ

0
86

ഇന്ത്യയിലെ വൻ നഗരങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധയെന്ന് സൂചന. ഇന്ത്യയിൽ നാലാമതൊരു കോവിഡ് തരംഗം വരുമോ എന്ന ആശങ്ക നിലനിൽക്കുമ്പോഴാണ് ഭീതി പരത്തി കൊണ്ട് ബ്ലാക്ക് ഫംഗസ് ബാധ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് . 2021 ൽ കോവിഡ് രണ്ടാം തരംഗത്തിനിടയിൽ രോഗം മുക്തരിൽ പലരിലും ബ്ലാക്ക് ഫംഗസ് ബാധ കണ്ടെത്തിയിട്ടുണ്ട്.

മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ മ്യൂകോർമൈകോസിസ് എന്നറിയപ്പെടുന്ന ബ്ലാക്ക് ഫംഗസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ നാല് മ്യൂകോർമൈകോസിസ് കേസുകൾ ബംഗളുരുവിൽ റിപ്പോർട്ട് ചെയ്തതായാണ് കണക്ക്.

രോഗികളിൽ പ്രധാനമായും തലവേദന, തലയ്ക്കു ഭാരം, മുഖ വേദന ജലദോഷം മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുവരുന്നു. പ്രതിരോധശേഷി കുറഞ്ഞവരെ കൂടുതലായി ബാധിക്കുന്ന ഈ രോഗം കാഴ്ച നാശത്തിനും മരണത്തിനും വരെ കാരണമാകാം.