DYFI : ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ; കൊടിമര ജാഥ പ്രയാണം തുടങ്ങി

0
143

ഡി.വൈ.എഫ്.ഐ (DYFI) സംസ്ഥാന സമ്മേളനത്തിൻ്റെ കൊടിമര ജാഥ അനശ്വര രക്തസാക്ഷികളായ ഹഖ് – മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് പ്രയാണം തുടങ്ങി. കൊടിമര ജാഥയുടെ ഉദ്ഘാടനം സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാർ നിർവഹിച്ചു. ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്താ ജെറോമാണ് ജാഥാ ക്യാപ്റ്റൻ.
നാളെ മുതൽ ആരംഭിക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൻ്റെ നഗരിയിൽ ഉയർത്താനുള്ള കൊടിമര ജാഥയ്ക്ക് വെഞ്ഞാറമൂട് ഹഖ് – മിഥിലാജ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് തുടക്കം.
ഡി വൈ എഫ് ഐ കേന്ദ്ര കമ്മിറ്റി അംഗമായ ചിന്താ ജെറോമാണ് ജാഥാ ക്യാപ്റ്റൻ. സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ പി പ്രമോഷാണ് ജാഥാ മാനേജർ.
ഉദ്ഘാടന സമ്മേനത്തിൽ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എസ് സതീഷ്, സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ഡി.കെ.മുരളി എം എൽ എ, സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറി സിഐടിയു സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ,ഷിജുഖാൻ, അനൂപ് തുടങ്ങിയവർ പങ്കെടുത്തു.