Saturday
10 January 2026
19.8 C
Kerala
HomeIndiaനികുതി അടയ്ക്കുന്നതില്‍ 1.87 കോടിയുടെ വീഴ്ച: ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

നികുതി അടയ്ക്കുന്നതില്‍ 1.87 കോടിയുടെ വീഴ്ച: ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്

ചെന്നൈ: സേവന നികുതി അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് സംഗീത സംവിധായകന്‍ ഇളയരാജയ്ക്ക് ജിഎസ്ടി വകുപ്പിന്റെ നോട്ടീസ്. 2013-2015 കാലയളവില്‍ നിര്‍മ്മാതാക്കളില്‍ നിന്ന് കൈപ്പറ്റിയ പ്രതിഫലത്തിന്റെ, നികുതിയായ 1.87 കോടി രൂപയാണ് ഇളയരാജ അടയ്ക്കാനുള്ളത്.

മൂന്നുതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതികരിക്കാത്തതിനെ തുടര്‍ന്ന് ജിഎസ്ടി ചെന്നൈ സോണ്‍, ഇളയരാജയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ക്കുകയായിരുന്നു.

അടുത്തിടെ അംബേദ്കറെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്ത് ഇളയരാജ ഒരു പുസ്തകത്തില്‍ എഴുതിയ ആമുഖം വിവാദമായിരുന്നു. പ്രധാനമന്ത്രിയെ പുകഴ്ത്തിയത് നികുതി അടയ്ക്കാത്തതിനെ തുടർന്നുള്ള നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

RELATED ARTICLES

Most Popular

Recent Comments