കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ (കെ-റെയില്‍) കേരളത്തിലെ സില്‍വര്‍ ലൈന്‍ ഹൈ സ്പീഡ് റെയില്‍ കോറിഡോര്‍ പദ്ധതിക്കായുള്ള ഭൂമി സര്‍വേയിലും സാമൂഹിക ആഘാത വിലയിരുത്തല്‍ പ്രക്രിയയിലും ഇടപെടാന്‍ സുപ്രീം കോടതി തിങ്കളാഴ്ച വിസമ്മതിച്ചു.
സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ നടപടികള്‍ സ്റ്റേ ചെയ്തു കൊണ്ടുള്ള സിംഗിള്‍ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് എം.ആര്‍.ഷാ, ബി.വി.നാഗരത്‌ന എന്നിവരടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്.
സാമൂഹിക ആഘാത വിലയിരുത്തല്‍ ഒരു ശുന്യമായ ചടങ്ങായി കാണാനാകില്ലെന്നും പ്രതികൂലമായ ആഘാതവും പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും അനന്തരഫലങ്ങളും അവര്‍ അനുഭവിക്കാന്‍ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചാണ് സംസ്ഥാനം ഫയല്‍ ചെയ്ത ഒരു കൂട്ടം അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചത്.
‘ഒരു അഭിമാനകരമായ പദ്ധതി തടസ്സപ്പെടുത്താനുള്ള’ സിംഗിള്‍ ജഡ്ജിയുടെ തീരുമാനത്തില്‍ ഹൈക്കോടതി ഉത്തരവിന് എതിരായുള്ള രണ്ടു സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുകള്‍ കേട്ട ജസ്റ്റിസ് എം.ആര്‍.ഷാ, ജസ്റ്റിസ് ബി.വി.നാഗരത്‌ന എന്നിവരടങ്ങുന്ന ബെഞ്ച് എതിര്‍പ്പു പ്രകടിപ്പിക്കുകയും ചെയ്തു.
‘നിര്‍ദ്ദിഷ്ട സെമി ഹൈ സ്പീഡ് റെയില്‍ കോറിഡോറിനായി ഹര്‍ജിക്കാരന്റെ ഭൂമി സര്‍വേ ചെയ്യുന്നതും മറ്റു ഏറ്റെടുക്കല്‍ നടപടികളുമാണ് സിംഗിള്‍ ജഡ്ജി സ്റ്റേ ചെയ്തിരുന്നത്. അങ്ങനെയൊരു ഇടക്കാല ഉത്തരവില്‍ അഭിമാനകരമായ പദ്ധതി തടഞ്ഞില്ലായിരുന്നുവെങ്കില്‍ സിംഗിള്‍ ജഡ്ജിയെ അഭിനന്ദിക്കാമായിരുന്നു. അങ്ങനെയൊരു ഇടക്കാല ഉത്തരവില്‍ ഡിവിഷന്‍ ബെഞ്ച് ശരിയായി ഇടപെടുകയും റദ്ദാക്കുകയും ചെയ്തു. സാമൂഹിക ആഘാത പഠനത്തിലെ ആ ഘട്ടത്തിലെ നടപടികള്‍ പഠനം മാത്രമായിരുന്നുവെന്നും ഹര്‍ജിക്കാര്‍ക്ക് ഒരു മുന്‍വിധിയുണ്ടാകേണ്ട കാര്യമില്ലെന്നും ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്. ഞങ്ങള്‍ പൂര്‍ണമായും ഡിവിഷന്‍ ബെഞ്ചിന്റെ വീക്ഷണത്തോട് ഒപ്പമാണ്. ഈ കോടതിയുടെ ഇടപെടല്‍ ആവശ്യമില്ല. പ്രത്യേകാനുമതി ഹര്‍ജി തള്ളുകയും ചെയ്യുന്നു.’ ബെഞ്ച് പറഞ്ഞു.
സാമൂഹിക ആഘാത പഠനത്തിന്റെ തുടക്കത്തില്‍, ആ പഠനത്തിനു മുന്നോടിയായി നടത്തുന്ന പ്രാഥമിക തയാറെടുപ്പ് പഠനം ലാന്‍ഡ് അക്വിസിഷന്‍ ആക്ടിനു കീഴിലല്ലെന്നും കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിനു കീഴിലാണെന്നുമുള്ള സര്‍ക്കാര്‍ വാദം ഡിവിഷന്‍ ബെഞ്ച് സ്ഥിരീകരിച്ചതാണെന്നു ഇന്നത്തെ വാദവേളയില്‍ ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് നിരഞ്ജന്‍ റെഡ്ഡി ബോധിപ്പിച്ചു.
സിംഗിള്‍ ജഡ്ജി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ പരാമര്‍ശിച്ച് ജസ്റ്റിസ് ഷാ അഭിപ്രായപ്പെട്ടു. ‘പഠനം മാത്രമല്ല, ഹെക്കോടതി എല്ലാം സ്തംഭിപ്പിച്ചിരിക്കുന്നു. അങ്ങനെയൊരു ഉത്തരവ് ഇടക്കാല ഉത്തരവില്‍ എങ്ങനെ പാസാക്കും? പദ്ധതികള്‍ ഇങ്ങനെ സ്തംഭിപ്പിക്കരുതെന്നു ഈയിടെ ഞങ്ങള്‍ വിശദമായ ഒരു വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.’
‘ഒരു പദ്ധതിയും തടസ്സപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതു വളരെ വ്യക്തമാണ്.’ ജസ്റ്റിസ് ഷാ പറഞ്ഞു.
സാമൂഹിക ആഘാത വിലയിരുത്തല്‍ പഠനത്തെ കുറിച്ചു ഇടപാടില്ലാത്ത സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിനു കീഴില്‍ സാമൂഹിക ആഘാത പഠനം ഏറ്റെടുക്കാമോ എന്നതാണ് ചോദ്യമെന്നു റെഡ്ഡി പറഞ്ഞു.
‘സംസ്ഥാനം ഇപ്പോള്‍ ചെയ്യുന്നത്, ഒരു സര്‍വേയുമായി മുന്നോട്ടു പോകുന്നുവെന്നാണ്. ഭൂമിയെ തിരിച്ചറിയല്‍, ലാന്‍ഡ് അക്വിസിഷന്‍ ആക്ട് പരാമര്‍ശിക്കാതെ അലൈന്‍മെന്റ് അന്തിമമാക്കല്‍, അതു അന്തിമമാക്കിയ ശേഷം 2013-ലെ നിയമ വ്യവസ്ഥ നടപ്പിലാക്കാന്‍ ആഗ്രഹിക്കുകയും തുടര്‍ന്ന് സാമൂഹിക പ്രത്യാഘാത പഠനം ആരംഭിക്കുകയും ചെയ്യുകയെന്നുള്ളതുമാണ് അത്.’ റെഡ്ഡി പറഞ്ഞു.
ഈ വിന്യാസം അല്ലെങ്കില്‍ സര്‍വേ അല്ലെങ്കില്‍ പഠനം കാരണം എങ്ങനെയാണ് നിങ്ങള്‍ക്ക് മുന്‍വിധിയുണ്ടാകുന്നത്? ബെഞ്ച് ചോദിച്ചു.
പരിഗണിക്കാവുന്ന സാധ്യമായ ഇതര ക്രമീകരണങ്ങള്‍ എന്താണെന്നു പഠനം വ്യക്തമാക്കുമെന്നു സീനിയര്‍ അഭിഭാഷകന്‍ പ്രതികരിച്ചു.
‘നിയമത്തിനു കീഴില്‍ നിങ്ങളുടെ എതിര്‍പ്പുകള്‍ ഉചിതമായ ഘട്ടത്തില്‍ പരിഗണിക്കുന്നതാണെന്നു’, ബെഞ്ച് പറഞ്ഞു.
തൃശൂര്‍, കോഴിക്കോട്, കോട്ടയം ജില്ലകളിലെ വസ്തുവകകളുടെ ഉടമകളെന്ന നിലയില്‍ നിലവിലെ ഹര്‍ജിക്കാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍മാരുടെ ഭൂമി ഏറ്റെടുക്കല്‍ നപടികളെ ചോദ്യം ചെയ്തിരുന്നു. നിര്‍ദ്ദിഷ്ട സെമി-ഹൈ സ്പീഡ് റെയില്‍വേ ലൈന്‍ (സില്‍വര്‍ ലൈന്‍ പദ്ധതി)-ക്കായുള്ള ഭൂമി കൈവശപ്പെടുത്തലിനായി തങ്ങളുടെ സ്വത്തുക്കളിലേക്കു ‘നിയമവിരുദ്ധമായി കടന്നുകയറി’ ‘കെ-റെയില്‍’ എന്നു ആലേഖനം ചെയ്ത അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിച്ച് ഭൂമി ഏറ്റെടുക്കുകയാണെന്നു അവര്‍ കേരള ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
വലിയ ബുദ്ധിമുട്ടുകള്‍ ഹര്‍ജിക്കാര്‍ക്കുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെട്ടു. അതിരുകള്‍ പുനര്‍നിര്‍ണയിച്ചുകൊണ്ട് അവരിലും മറ്റു പൗരന്മാരിലും പരിഭ്രാന്തി പരത്തി. പൗരന്മാര്‍ക്ക് വസ്തു ഇടപാട് നടത്താന്‍ കഴിയാതെ വരുകയും ചെയ്തു. എതിര്‍ കക്ഷികള്‍ 2013-ലെ എല്‍എആര്‍ആര്‍ ആക്ടിലെ വകുപ്പ് 11 (4)-ലെ ആവശ്യകോപാധികള്‍ അതിലംഘിക്കുകയും ചെയ്തു.
അംഗീകാരമോ അനുമതിയോ കൂടാതെ നിര്‍ദ്ദിഷ്ട പദ്ധതിയെന്ന നടിപ്പിലാണ് നടപടികളെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. പദ്ധതി അനുമതികള്‍ വേഗത്തിലാക്കാന്‍ നിയമനിര്‍മാണ സുരക്ഷയെ വശത്തേക്കാക്കി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ക്രമരഹിതമായ എക്‌സിക്യൂട്ടീവ് വിജ്ഞാപനങ്ങളിലാണ് കേസ് ഉദിച്ചതെന്നു ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു.
കൂടാതെ, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ പ്രതിരോധിച്ചുകൊണ്ടുള്ള നടപടി സംബന്ധിച്ചു തുടര്‍ന്നു ഹൈക്കോടതി മുമ്പാകെയുള്ള സമര്‍പ്പണങ്ങള്‍ ബന്ധമില്ലാത്ത വിജ്ഞാപനങ്ങളെ ന്യായീകരിക്കാന്‍ ലക്ഷ്യമാക്കിയുള്ളതാണ്. 2013-ലെ ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീ സെറ്റില്‍മെന്റ് ആക്ടിന്റെയും 1961-ലെ കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട് നടപടികളുടെയും മറവിലൂടെ ഭൂമി ഏറ്റെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും തെറ്റിദ്ധരിപ്പിച്ചാണിത്.
പൊതു ആവശ്യത്തിനായി ഭൂമി ഏറ്റെടുക്കല്‍ നിയന്ത്രിക്കാനും സാമൂഹ്യ ആഘാത പഠനം നടത്താനുമുള്ള കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ നിയമാവലികളായ സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച 2013-ലെ എല്‍എആര്‍ആര്‍ ആക്ട്, 2015-ലെ റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്‌പേരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് (കേരള) റൂള്‍സ് എന്നീ നിയമ നിര്‍മാണത്തിന്റെ ഉദ്ദേശ്യവും പദ്ധതിയും പൂര്‍ണമായും അവഗണിച്ചാണ് വിധികളെന്നു ഹര്‍ജി ഫയല്‍ ചെയ്ത അഡ്വക്കറ്റ് സഫീര്‍ അഹ്മദ് വാദിച്ചു.
പശ്ചാത്തലം:
എട്ടു വര്‍ഷം മുന്‍പാണ് സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ ബന്ധിപ്പിക്കുന്ന സെമി ഹൈ സ്പീഡ് റെയില്‍ ഇടനാഴിയായ സില്‍വര്‍ ലൈന്‍ പദ്ധതി ആദ്യമായി പ്രഖ്യാപിക്കുന്നത്.
പദ്ധതി നടപ്പിലാക്കേണ്ടത് ഇന്ത്യന്‍ റയില്‍വേസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ കോര്‍പറേഷന്‍ (കെ-റെയില്‍) ആണ്. പദ്ധതിയുടെ ചെലവ് ഏകദേശം 64,000 കോടി രൂപയാണ് കെ-റെയില്‍ നിര്‍ണയിച്ചിട്ടുള്ളത്. സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ഡിറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടിനു ലഭിച്ചിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ അംഗീകാരം ഇപ്പോഴും കാത്തിരിക്കുകയാണ്. ഭൂമി ഏറ്റെടുക്കലാണ് പദ്ധതിയുടെ തുടക്ക നീക്കം. സില്‍വര്‍ ലൈന്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ഏകദേശം 1,383 ഹെക്ടര്‍ ഭൂമി ആവശ്യമാണെങ്കിലും അതില്‍ വളരെ വലുതായ 1.198 ഹെക്ടര്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്.
കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭ്യമാകാതെ കെ-റെയില്‍ നടപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ അനവധി അസഹ്യമായ നടപടികള്‍ ചോദ്യം ചെയ്താണ് സിംഗിള്‍ ബെഞ്ച് മുമ്പാകെ ഒരു കൂട്ടം ഹര്‍ജികള്‍ ഫയല്‍ ചെയ്തത്.
നിര്‍ദ്ധിഷ്ട പദ്ധതിയുടെ പേരില്‍ കെ-റെയില്‍ എന്നു കൊത്തിയ സര്‍വേ കല്ലുകള്‍ സാമൂഹിക ആഘാത നിര്‍ണയത്തിനായി തങ്ങളുടെ വസ്തുക്കളില്‍ 1961-ലെ കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിന്റെ കീഴില്‍
സ്ഥാപിക്കുന്നുവെന്നായിരുന്നു അപ്പീല്‍വാദികളുടെ പ്രാഥമിക പരാതി.
സിംഗിള്‍ ജഡ്ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇടക്കാല ഉത്തരവില്‍ വസ്തു സര്‍വേ നടപടികള്‍ നിറുത്തിവയ്പ്പിച്ചു. സാമൂഹിക ആഘാത പഠനം സംബന്ധിച്ച് 2013-ലെ റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആന്‍ഡ് ട്രാന്‍സ്‌പേരന്‍സി ഇന്‍ ലാന്‍ഡ് അക്വിസിഷന്‍, റീഹാബിലിറ്റേഷന്‍ ആന്‍ഡ് റീസെറ്റില്‍മെന്റ് ആക്ടിലെ (എല്‍എആര്‍ആര്‍ ആക്ട്) വകുപ്പ് 4 അനുസരിച്ച് 1961-ലെ കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ടിലെ അധികാരം പ്രയോഗിച്ചായിരുന്നു അത്.
കേസ് ടൈറ്റില്‍: വി.വി.വര്‍മ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ആന്‍ഡ് അദേഴസ് (എസ്എല്‍പിസി 5391/2022, സുനില്‍ ജെ. അറക്കളന്‍ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള ആന്‍ഡ് അദേഴസ് (എസ്എല്‍പിസി 5179/2022)