Monday
12 January 2026
33.8 C
Kerala
HomeKeralaയൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ റിമാൻഡിൽ

യൂത്ത് കോൺഗ്രസ് നേതാവ് പോക്‌സോ കേസിൽ റിമാൻഡിൽ

യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌ പോക്‌സോ കേസിൽ റിമാൻഡിൽ. കോന്നി മണ്ഡലം വൈസ്‌ പ്രസിഡന്റ് മനീഷ് മനോഹരനെ (മനീഷ് മുറിഞ്ഞകൽ–-32) ആണ്‌ കൂടൽ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. വിദ്യാര്‍ഥിക്ക് സ്ഥിരമായി അശ്ലീല സന്ദേശം അയച്ച്‌ ശല്യപ്പെടുത്തുന്നുവെന്ന്‌ രക്ഷിതാക്കൾ നല്‍കിയ പരാതിയിലാണ് അറസ്റ്റ്.

അടൂർ പ്രകാശ്‌ എംപിയുടെ പിഎ എന്നാണ്‌ ഇയാൾ ഫെയ്‌സ്ബുക്കിൽ അവകാശപ്പെടുന്നത്. സ്‌കൂളിൽ നടത്തിയ കൗൺസലിങ്ങിലാണ്‌ കുട്ടി വിവരം പുറത്തുപറഞ്ഞത്‌. സ്‌കൂൾ വികസനസമിതി അംഗമെന്ന നിലയിൽ മനീഷ് വിദ്യാർഥികളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോന്നി ഡിവിഷനിൽ കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർഥിയായിരുന്നു. കലഞ്ഞൂർ പഞ്ചായത്ത് നാലാം വാര്‍ഡിലും മത്സരിച്ചിട്ടുണ്ട്‌. ഉന്നത കോൺഗ്രസ് നേതാക്കളുമായി മനീഷിന് അടുത്ത ബന്ധമുണ്ട്‌.

RELATED ARTICLES

Most Popular

Recent Comments