Monday
12 January 2026
31.8 C
Kerala
HomeKeralaപീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി

പീഡനക്കേസ്; മുന്‍കൂര്‍ ജാമ്യം തേടി മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി

ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കൊച്ചിയിലെ മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അനീസ് അന്‍സാരി. ഹൈക്കോടതിയിലാണ് ഇയാൾ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയത്. ഹരജിയില്‍ കോടതി പോലീസിന്റെ വിശദീകരണം തേടിയിരിക്കുകയാണ്.

മേക്കപ്പ് ചെയ്യുന്നതിനിടെ പീഡിപ്പിച്ചെന്നും ലൈംഗികമായി പെരുമാറിയെന്നും കാണിച്ച് നിരവധി പേരാണ് അനീസ് അൻസാരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഏറ്റവും ഒടുവിലായി പാലാരിവട്ടം പോലീസാണ് ഇയാൾക്കെതിരെ കേസെടുത്തത്. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് നടപടി.

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് പരാതിക്കാരി. ഇ മെയില്‍ വഴിയാണ് ഇവർ പരാതി നല്‍കിയത്. ഇതോടെ അനീസ് അന്‍സാരിക്ക് എതിരെയുള്ള കേസുകളുടെ എണ്ണം നാലായി. സ്‌ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം ഒളിവിൽ പോയ അന്‍സാരിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. രാജ്യം വിട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍ നല്‍കുമെന്നും പോലീസ് അറിയിച്ചു.

നേരത്തെ കൊച്ചിയില്‍ ടാറ്റു ചെയ്യുന്ന സുജേഷിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അനീസിനെതിരെയും വെളിപ്പെടുത്തലുണ്ടായത്. വിവാഹ മേക്കപ്പിനിടെയുണ്ടായ അതിക്രമത്തിനെതിരെ അപ്പോള്‍ തന്നെ പരാതി നല്‍കാതിരുന്നത് വിവാഹം മുടങ്ങുമോ എന്ന പേടി കൊണ്ടാണെന്നാണ് പരാതിക്കാരിൽ ചിലരുടെ പ്രതികരണം.

RELATED ARTICLES

Most Popular

Recent Comments