Thursday
18 December 2025
20.8 C
Kerala
HomeKeralaതൃശൂർ കോർപറേഷൻ എൽഡിഎഫ്‌ തന്നെ ഭരിക്കും

തൃശൂർ കോർപറേഷൻ എൽഡിഎഫ്‌ തന്നെ ഭരിക്കും

കോർപറേഷനിൽ എൽഡിഎഫ്‌ നേതൃത്വത്തിലുള്ള ഭരണസമിതിക്കെതിരെ കോൺഗ്രസ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 55 അംഗ കൗൺസിലിൽ 28 അംഗ പിൻബലമുണ്ടെങ്കിലേ അവിശ്വാസ പ്രമേയം പാസാവൂ. എന്നിട്ടും 24 അംഗങ്ങളുടെ പിന്തുണ മാത്രമുള്ള കോൺഗ്രസ്‌, മേയർ എം കെ വർഗീസിനും ഡെപ്യുട്ടി മേയർ രാജശ്രീ ഗോപനുമെതിരെ അവിശ്വാസ പ്രമേയ നോട്ടീസ്‌ നൽകുകയായിരുന്നു. വോട്ടെടുപ്പിൽ എൽഡിഎഫിന്‌ 25 വോട്ടും കോൺഗ്രസിന്‌ 24 വോട്ടും നേടി. ബിജെപിയുടെ ആറംഗങ്ങൾ കൗൺസിലിൽനിന്ന്‌ വിട്ടുനിന്നു കലക്‌ടർ ഹരിത വി കുമാർ ഭരണാധികാരിയായി.

ചൊവ്വാഴ്‌ച രാവിലെ മേയർക്കെതിരായ പ്രമേയം ചർച്ചക്കെടുത്തു. ബിജെപി വിട്ടുനിന്ന സാഹചര്യത്തിൽ എൽഡിഎഫും വിട്ടുനിന്നാൽ കോറം തികയാത്തതിനാൽ പ്രമേയം ചർച്ചക്കെടുക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ എൽഡിഎഫ്‌ ചർച്ചക്കും വോട്ടെടുപ്പിനും തയ്യാറായി. ഉച്ചക്കുശേഷം ഡെപ്യൂട്ടി മേയർക്കെതിരായ അവതരിപ്പിച്ച അവിശ്വാസം പ്രമേയ ചർച്ചയിൽന്നിന്ന്‌ എൽഡിഎഫ്‌ വിട്ടുനിന്നു. പ്രതിപക്ഷ നേതാവ്‌ രാജൻ പല്ലനാണ്‌ അവിശ്വാസപ്രമയം അവതരിപ്പിച്ചത്‌. മാസ്‌റ്റർപ്ലാൻ അപാകം, അഴിമതി എന്നിവയാണ്‌ ആരോപിച്ച അദ്ദേഹം തുടങ്ങിയ ചർച്ച, വടികൊടുത്ത്‌ അടിവാങ്ങുന്ന സ്ഥിതിയായി. കോർപറേഷനിലെ വികസനമുന്നേറ്റം കണ്ട്‌ കോൺഗ്രസിന്‌ വിറളിയായെന്ന്‌ മേയർ എം കെ വർഗീസ് പറഞ്ഞു. ഇതാണ്‌ അവിശ്വാസത്തിന്‌ കാരണം. എന്നാൽ താൻ ജനങ്ങൾക്കൊപ്പം നിന്ന്‌ മുന്നോട്ടുപോവുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണതലത്തിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അത്‌ തെളിയിക്കാൻ കോൺഗ്രസിനെ വെല്ലുവിളിക്കുകയാണെന്ന്‌ ആരോഗ്യസ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ പറഞ്ഞു. 2012ൽ യുഡിഎഫ്‌ ഭരണകാലത്താണ്‌ 14 മീറ്ററോളം തൃശൂർ പൂരപറമ്പ്‌ വെട്ടിപൊളിച്ച്‌ റോഡ്‌ വികസിപ്പിക്കണമെന്നതടക്കമുള്ള മാസ്‌റ്റർ പ്ലാൻ തയ്യാറാക്കിയത്‌. അതിലെ അപാകതകൾ പരിഹരിക്കാനാണ്‌ എൽഡിഎഫ്‌ ശ്രമിച്ചത്‌. അമൃത്‌ പദ്ധതിയുടെ ഭാഗമായി പുതിയ മാസ്ററർ പ്ലാൻ തയ്യാറാക്കുകയാണ്‌. എല്ലാ ജനിവിഭാഗങ്ങൾക്കും പങ്കാളികളാവാം. നിലവിലുള്ള അപാകങ്ങൾ പരിഹരിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

പലഘട്ടങ്ങളിലും കൗൺസിലിൽ ബിജെപിയും കോൺഗ്രസുമാണ്‌ ഒന്നിക്കാറുള്ളതെന്ന്‌ വികസനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ്‌ കണ്ടംകുളത്തി പറഞ്ഞു. ഒരേ വിഷയത്തിൽ ഇരുകൂട്ടരും എതിർപ്പ്‌ രേഖപ്പെടുത്താറാണ്‌ പതിവ്‌. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്‌. ചർച്ചയിൽ എൽഡിഎഫിലെ ഷീബ ബാബു, എം എൽ റോസി, സി പി പോളി, പി സുകുമാരൻ, കരോളിൻ ജെറിഷ്‌ എന്നിവരുംസംസാരിച്ചു.

RELATED ARTICLES

Most Popular

Recent Comments