റഹീമിന് ബി.ജെ.പിയിലേക്ക് വരാം; ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ: ബി. ഗോപാലകൃഷ്ണനോട് കൈകൂപ്പി ചോദിച്ച് എ.എ. റഹീം

0
77

ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റ് എ.എ. റഹീമിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. റഹീം ബി.ജെ.പിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും ഗോപാലകൃഷ്ന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസില്‍ നടന്ന ചര്‍ച്ചയിലാണ് ഗോപാലകൃഷ്ണന്‍ ഇക്കാര്യം പറഞ്ഞത്.

‘ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്‌ലിങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വരട്ടേ. എ.എ. റഹീം ബി.ജെ.പിയിലേക്ക് വന്നോട്ടേ, സ്വീകരിക്കും. ഞാനുള്ള കാര്യം തുറന്ന് പറഞ്ഞതാണ്,’ എന്നായിരുന്നു ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ ചാണക കുഴിയിലേക്ക് ‘ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ’ എന്നായിരുന്നു റഹീം കൈകൂപ്പികൊണ്ട് ഗോപാലകൃഷ്ണനോട് ചോദിച്ചത്.

‘ആരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. മുസ്‌ലിങ്ങളെയും ക്ഷണിക്കുകയാണ്, റഹീമിനും വരാം, എന്നെല്ലാം പറയുമ്പോള്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ. ആരും ചാടില്ല. വിവരമുള്ള ആരും ചാടില്ല,’ റഹീം പറഞ്ഞു. ചാണക കുഴിയില്‍ നിങ്ങള്‍ ഇറങ്ങി കുളിക്കണം. എങ്കിലേ രാജ്യദ്രോഹത്തിന്റെ പാപം ശരീരത്തില്‍ നിന്ന് മാറൂ. അതിന് ചാണക കുഴിയില്‍ ചാടി കുളിച്ച് വരണം. ചാണകം എന്നത് ശുദ്ധിയുടെ പര്യായമാണ്.

അത് വിറ്റ് പൈസയുണ്ടാക്കുന്നവരാണ് നിങ്ങളെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞതിന് അങ്ങനെയെങ്കില്‍ ഗോപാലകൃഷ്ണന്‍ ചാണക കുഴിയില്‍ ഇറങ്ങി കുളിച്ച് പോയി കിടന്ന് ഉറങ്ങുയെന്നാണ് റഹീം നല്‍കിയ മറുപടി.