തലസ്‌ഥാനത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്ക്; കണ്ണൂരിൽ പുതിയ ഐടി പാർക്ക്

0
84

മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിനായി 100 കോടി വകയിരുത്തി സംസ്‌ഥാന ബജറ്റ്. കിഫ്‌ബിയിൽ നിന്നാകും ഈ തുക അനുവദിക്കുക. ഈ പാർക്ക് തിരുവനന്തപുരത്തായിരിക്കും നിലവിൽ വരികയെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു.

കണ്ണൂരിൽ പുതിയ ഐടി പാർക്ക് സ്‌ഥാപിക്കും. കണ്ണൂർ, കൊല്ലം ഐടി പാർക്കുകൾക്ക് സ്‌ഥലം ഏറ്റെടുക്കാൻ 1000 കോടി അനുവദിക്കും. സംസ്‌ഥാനത്ത് നാല് സയൻസ് പാർക്കുകൾ സ്‌ഥാപിക്കും. ഇതിനായി ആയിരം കോടി നീക്കിവെക്കും. കൊച്ചി കണ്ണൂർ വിമാനത്താവളങ്ങളോട് ചേർന്നാകും ഇവ സ്‌ഥാപിക്കുക. ഡിജിറ്റൽ സർവകലാശാലക്ക് സമീപം ഡിജിറ്റൽ സയൻസ് പാർക്കും സ്‌ഥാപിക്കും.

ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കിനായി 200 കോടി നീക്കിവെക്കുമെന്നും മന്ത്രി പറഞ്ഞു. 10 മിനി ഫുഡ് പാര്‍ക്കുകള്‍ സ്‌ഥാപിക്കും.കൂടാതെ 2023 മുതൽ പരിസ്‌ഥിതി ബജറ്റ് അവതരിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.