എംഎൽഎമാർ കൂറുമാറി; വോട്ടെണ്ണൽ ദിനത്തിൽ ഗോവ കോൺഗ്രസ് സുപ്രീം കോടതിയിൽ

0
47

എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയ സംഭവത്തിൽ ഗോവ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്നതിനിടെയാണ് 2017ൽ തിരഞ്ഞെടുക്കപ്പെട്ട 10 കോൺഗ്രസ് എംഎൽഎമാർ കൂറുമാറിയ സംഭവത്തിൽ, കോൺഗ്രസ് സുപ്രീം കോടതിയെ സമീപിക്കുന്നത്.

2017 ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് 17ഉം, ബിജെപിക്ക് 13 എംഎൽഎമാരുമാണ് ഉണ്ടായിരുന്നത്. എന്നാൽ 2019ൽ 10 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കുറുമാറുകയായിരുന്നു. കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സ്‌പീക്കർ തള്ളി.

കോൺഗ്രസിന്റെ ആവശ്യം തള്ളിയ സ്‌പീക്കറുടെ നടപടി പിന്നീട് ബോംബെ ഹൈക്കോടതിയും ശരിവച്ചു. ഇപ്പോൾ ഹൈക്കോടതി ഉത്തരവിനെതിരെ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹരജിനൽകിയിരിക്കുകയാണ് കോൺഗ്രസ്.

പുതിയ നിയമസഭ രൂപീകരിക്കാനിരിക്കെ ഹരജിക്ക് വലിയ പ്രാധാന്യം ഇല്ലെന്നിരിക്കെ ഇന്ന് തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ എംഎൽഎമാരെ കൂറുമാറുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ കോൺഗ്രസിന്റെ പുതിയ നീക്കം സഹായിക്കും എന്നാണ് വിലയിരുത്തൽ.