സിപിഐ എം പാർട്ടി കോൺഗ്രസ്; മാർച്ച് 29ന് പതാക ദിനം

0
75

സിപിഐ എം 23-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കയ്യൂർ രക്തസാക്ഷി ദിനമായ മാർച്ച് 29ന് പതാക ദിനമായി ആചരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ അറിയിച്ചു.

പാർട്ടി കോൺഗ്രസിനുള്ള കൊടിമരവുമായി കയ്യൂരിൽ നിന്നാരംഭിക്കുന്ന ജാഥയ്‌ക്ക് പി കെ ശ്രീമതിയും വയലാറിൽ നിന്ന് ആരംഭിക്കുന്ന പതാക ജാഥയ്‌ക്ക് എം സ്വരാജും നേതൃത്വം നൽകും. ഏപ്രിൽ ആറ് മുതൽ പത്ത് വരെ കണ്ണൂരിലാണ് പാർട്ടി കോൺഗ്രസ്.

മാർച്ച് 19 മുതൽ 22 വരെ നാല് ദിവസം ഇഎംഎസ് എകെജി ദിനാചരണം സംസ്ഥാന തലത്തിൽ വിപുലമായി നടത്തുമെന്നും കോടിയേരി പറഞ്ഞു.