വനിതാ ദിനം: വിശിഷ്ട വ്യക്തികളെ ആദരിച്ച് ഡിവൈഎഫ്ഐ

0
57

ഡിവൈഎഫ്ഐ ശാസ്തമംഗലം മേഖലകമ്മിറ്റി വനിതാ ദിനത്തിന്റെ ഭാഗമായി സമൂഹത്തിന്റ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിച്ചു. ഇഎംഎസിന്റെ മകളും പ്രശസ്ത പീഡിയാട്രിഷ്യനുമായ ഡോ. മാലതി ദാമോദരൻ, കേരള സർവകലാശാല മുൻ സെനറ്റ് അംഗം ശ്രീജ,

കേരള കലാമണ്ഡലം ഡീൻ ഓഫ് ഫാക്കൽറ്റിയും കേരള നടനം നൃത്തകിയുമായ ചിത്രാ മോഹൻ, ഒഎൻവി യുടെ പത്നി സരോജിനിയമ്മ, എഴുത്തുകാരിയും മലയാളം പള്ളിക്കൂടം ഡയറക്ടറുമായ ജെസ്സി നാരായണൻ, കുടുംബശ്രീ സിഡിഎസും കരാട്ടെ ബ്ലാക്ക്‌ ബെൽറ്റ് ജേതാവുമായ ശോഭനാ സമ്മർത്ഥ്‌, ശാസ്തമംഗലം മേഖലയിലെ മുതിർന്ന അംഗം അംബിക ദേവി,

പാഴ് വസ്തുക്കളിൽ നിന്നും മുന്നൂറിൽ പരം കരകൗശല ഉത്പന്നങ്ങൾ നിർമ്മിച്ച് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ് അവാർഡ് നേടിയ ലേഖ രാധാകൃഷ്ണൻ, ഓർക്കിഡ് കൃഷിയിലൂടെ ശ്രദ്ധ നേടിയ താര നന്ദകുമാർ, മഹിളാ അസോസിയേഷൻ പാളയം ഏരിയ വൈസ് പ്രസിഡന്റും മാസ്റ്റേഴ്‌സ് അത്‌ലെക്റ്റിക്സിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടിയ അംബിക എന്നിവരെയാണ് ആദരിച്ചത്. ഡിവൈഎഫ്ഐ ജില്ലാ ജോ.സെക്രട്ടറി വി എസ് ശ്യാമ, ജില്ലാകമ്മിറ്റിഅംഗം വിദ്യാ മോഹൻ എന്നിവർ ഉപഹാരങ്ങൾ നൽകി.

എസ് ശശിധരൻ, ആർ എസ് കിരൺദേവ്, രാംദാസ്, സി എസ് രതീഷ്, അർജുൻ പ്രതാപ്, അനു വിക്രം, ലക്ഷ്മി, നിഖിത, നിരഞ്ജൻ, ഗോകുൽ, ശരത്, ദിനോജ്, സനു, മധു എന്നിവർ പങ്കെടുത്തു.