ദിലീപിന്റെ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചത് കോടതിയില്‍ സമര്‍പ്പിക്കുന്നതിന്റെ തൊട്ടുമുമ്പ്

0
60

നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ നടന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്തായി. ഫോണുകള്‍ സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചയുടനെയാണ് വിവരങ്ങള്‍ നശിപ്പിച്ചത്. കോടതിയില്‍ സമര്‍പ്പിക്കേണ്ടതിന്റെ തൊട്ടുമുമ്പ് ജനുവരി 29, 30 തീയതികളിലായിരുന്നു നശിപ്പിക്കൽ.

ദിലീപിന്റെ അഭിഷാകനാണ് ഫോണുകള്‍ കൊറിയര്‍ വഴി അയച്ചുകൊടുത്തത്. മുംബൈയിലെ ലാബ് സിസ്റ്റംസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് വിവരങ്ങള്‍ നശിപ്പിക്കാന്‍ സാങ്കേതിക സഹായം നല്‍കിയത്. നാല് ഫോണുകളിലെ വിവരങ്ങളാണ് ഇത്തരത്തില്‍ നശിപ്പിച്ചത്. ലാബിന്റെ ഡയറക്ടറേയും ജീവനക്കാരേയും ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം, നശിപ്പിച്ച ഫോണുകളില്‍ നിന്ന് മിറര്‍ ഇമേജുകള്‍ ഫൊറന്‍സിക് പരിശോധനയിലൂടെ അന്വേഷണ സംഘത്തിന് വീണ്ടെടുക്കാനായിട്ടുണ്ട്.