വാഹനപരിശോധനക്കിടെ പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ച് മാലിന്യ ടാങ്കര്‍ലോറി, പൊലീസുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു

0
112

വാഹനപരിശോധനക്കിടെ നിര്‍ത്താതെ പോയ ടാങ്കര്‍ ലോറി തടഞ്ഞ പൊലീസ് ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. പട്രോളിംഗിന് ഇടയില്‍ മാലിന്യ ടാങ്കര്‍ തടഞ്ഞതോടെയാണ് പൊലീസ് ജീപ്പിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ പൊലീസുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പാലാരിവട്ടത്ത് ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.

ഏലൂരില്‍ വെച്ച്‌ പൊലീസ് മാലിന്യം കയറ്റിപോകുകയായിരുന്ന ടാങ്കർ ലോറി തടയാന്‍ പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ നിര്‍ത്താതെ ടാങ്കര്‍ ലോറി അമിത വേഗത്തില്‍ പാലാരിവട്ടത്തേക്ക് വരികയായിരുന്നു. ഇവിടെ വെച്ച് തടയാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ജീപ്പ് ഇടിച്ചുതെറിപ്പിച്ചത്.

ലോറി പിന്നീട് പൊലീസ് പിന്തുടർന്ന് പിടികൂടി. വാഹനം ഓടിച്ചിരുന്ന ഫൈജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസുകാരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.