Sunday
11 January 2026
24.8 C
Kerala
HomeKeralaചാര്‍ജ് വര്‍ധന; ഏപ്രില്‍ 1 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

ചാര്‍ജ് വര്‍ധന; ഏപ്രില്‍ 1 മുതല്‍ സര്‍വീസുകള്‍ നിര്‍ത്തി വെക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

സംസ്ഥാനത്ത് സ്വകാര്യ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നുമുതൽ സര്‍വീസുകള്‍ നിര്‍ത്തി വെക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍.ത്രൈമാസ ടാക്‌സും ഇന്ധനവില വര്‍ധനയും കാരണം ഒരുതരത്തിലും മുന്നോട്ട് പോകാനാകാത്ത അവസ്ഥയാണുള്ളതെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ നികുതി ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉത്തരവ് ഇറങ്ങാത്തതിനാലാണ് ഇപ്പോള്‍ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കാന്‍ ബസുടമകളുടെ തീരുമാനം.

32000 സ്വകാര്യ ബസുകള്‍ ഉണ്ടായിരുന്നതില്‍ ഇപ്പോള്‍ ഏഴായിരം ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഓരോ ബസുകള്‍ക്കും പരമാവധി 30,000 മുതല്‍ 1 ലക്ഷം രൂപ വരെ ടാക്‌സ് അടയ്‌ക്കേണ്ടതുണ്ട്. എന്നാല്‍ ഇതിന് സാധിക്കില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

RELATED ARTICLES

Most Popular

Recent Comments