ഇന്ത്യക്കാരടക്കം കുടുങ്ങി കിടക്കുന്ന ഉക്രൈനിലെ സുമിയില്‍ ബോംബ് ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ആക്രമണത്തിൽ ഒമ്പതുപേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മരിച്ചത് ആരാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
അതേസമയം, സുമിയില്‍ കുടുങ്ങിയിരിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു തുടങ്ങി. 694 വിദ്യാര്‍ഥികളുമായി പോള്‍ട്ടോവയിലേക്ക് ബസുകള്‍ പുറപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കീവില്‍ ഒഴിപ്പിക്കലിനിടെ ബസിന് നേരെ ഷെല്ലാക്രമണമുണ്ടായി. മൂന്നു പേര്‍ക്ക് പരിക്കേറ്റെന്ന് ഉക്രൈൻ അധികൃതർ അറിയിച്ചു.